യേശു, അല്ലെങ്കിൽ ഏതെങ്കിലും അപ്പസ്തോലന്മാർ, ആദ്യ ക്രയിസ്തവ സഭയോട് ഏതെങ്കിലും മനുഷ്യനോട് പ്രാർത്ഥിക്കാൻ പറഞ്ഞിട്ടുണ്ടോ?
യേശു നമ്മളെ പഠിപ്പിച്ചത് ഇതാണ്:
മത്തായി 6 : 9-10
യേശു: "നിങ്ങള്‍ ഇപ്രകാരം പ്രാര്‍ഥിക്കുവിന്‍: സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ ഹിതം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ."
മത്തായി 6 : 6
യേശു: "എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നല്‍കും."
യോഹന്നാന് 16 : 23
യേശു: "…സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും."
അപ്പോൾ യേശു നമ്മളെ പിതാവായ യഹോവ ദൈവത്തോട് മാത്രം പ്രാർത്ഥിക്കാൻ അല്ലെ ഇവിടെയൊക്കെ പഠിപ്പിക്കുന്നത്? അതെ.
നിങ്ങളുടെ പള്ളികളിൽ യേശു പഠിപ്പിച്ചതിനു വിപരീതമായി എന്തെങ്കിലും പഠിപ്പിക്കുന്നുണ്ടെങ്കിൽ, അത് പിശാചിന്റെ പ്രബോധനങ്ങൾ ആണ് എന്ന് മനസിലാക്കുക.
പൗലോസ് അപ്പസ്തോലന്റെ ഈ മുന്നറിയിപ്പും കേട്ടോളു:
ഗലാത്തിയാ 1 : 8
പൗലോസ്: "ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍ നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗത്തില്‍നിന്ന് ഒരു ദൂതന് തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന് ശപിക്കപ്പെട്ടവനാകട്ടെ!"
നിങ്ങൾ തന്നെ ചിന്തിക്കു! ഈ പ്രത്യക്ഷപ്പെടുന്ന "വിശുദ്ധർക്ക്" ലക്ഷകണക്കിന് ആൾക്കാരുടെ പ്രാർത്ഥന ഒരേ സമയത്തു കേൾക്കാൻ പറ്റുമോ? അവർ ദൈവം അല്ലല്ലോ എല്ലാവരുടെയും പ്രാർത്ഥനകൾ ഒരേ സമയത്തു കേൾക്കാൻ!
ദൈവം തന്നെ ഇതാണ് പറഞ്ഞത്:
ഏശയ്യാ 42 : 8
"ഞാനാണു യഹോവ; അതാണ് എന്റെ നാമം. എന്റെ മഹത്വം ഞാന്‍ മറ്റാര്‍ക്കും നല്കുകയില്ല; എന്റെ സ്തുതി കൊത്തുവിഗ്രങ്ങള്‍ക്കു കൊടുക്കുകയുമില്ല."
ഹോസിയാ 4 : 17
യഹോവ ദൈവം: "എഫ്രായിം വിഗ്രഹങ്ങളെ പുണര്‍ന്നിരിക്കുന്നു" (ആരാണ് എഫ്രായേം?)
(കൂടുതലറിയാൻ താഴെ ഉള്ള ചോദ്യങ്ങളിൽ ടാപ്പ് 👆🏼ചെയ്യുക)
യേശു മിശിഹാ ആരോടാണ് പ്രാർഥിച്ചത്?
നമ്മുടെ രക്ഷകനായ യേശു മിശിഹാ പിതാവായ യഹോവ ദൈവത്തോട് മാത്രം ആണ് പ്രാർഥിച്ചത്.
അപ്പോൾ യേശു തന്ന മാതൃക അനുസരിച്ചു നമ്മളും പിതാവായ യഹോവ ദൈവത്തോട് മാത്രം പ്രാർത്ഥിച്ചാൽ പോരെ?
ലൂക്കാ 6 : 12-13
ആ ദിവസങ്ങളില്‍ അവന് (യേശു) പ്രാര്‍ഥിക്കാനായി ഒരു മലയിലേക്കു പോയി. അവിടെ ദൈവത്തോടു പ്രാര്ഥിച്ചുകൊണ്ടു രാത്രി മുഴുവന്‍ ചെലവഴിച്ചു. പ്രഭാതമായപ്പോള്‍ അവന് ശിഷ്യന്മാരെ അടുത്തു വിളിച്ച് അവരില്‍നിന്നു പന്ത്രണ്ടുപേരെ തെരഞ്ഞെടുത്ത് അവര്‍ക്ക് അപ്പസ്തോലന്മാര് എന്നു പേരു നല്കി.
യോഹന്നാന് 11 : 41-43
അവര്‍ കല്ലെടുത്തു മാറ്റി. യേശു കണ്ണുയര്‍ത്തി പറഞ്ഞു: "പിതാവേ, അങ്ങ് എന്റെ പ്രാര്‍ഥന ശ്രവിച്ചതിനാല്‍ ഞാന്‍ അങ്ങേക്കു നന്ദി പറയുന്നു.
അങ്ങ് എന്റെ പ്രാര്‍ഥന എപ്പോഴും ശ്രവിക്കുമെന്നും എനിക്കറിയാം. എന്നാല്‍, എന്നെ അയച്ചത് അവിടുന്നാണെന്ന് ചുറ്റും നില്ക്കുന്ന ജനം വിശ്വസിക്കുന്നതിനുവേണ്ടിയാണ് ഞാനിതു പറയുന്നത്."
ഇതു പറഞ്ഞിട്ട് അവന് ഉച്ചത്തില്‍ പറഞ്ഞു: "ലാസറേ, പുറത്തു വരുക."
മത്തായി 11 : 25-26
യേശു ഉദ്ഘോഷിച്ചു: "സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്മാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു.
അതേ, പിതാവേ, ഇപ്രകാരമായിരുന്നു നിന്റെ തിരുവുള്ളം."
യോഹന്നാന് 17 : 1,4
ഇത്രയും പറഞ്ഞതിനുശേഷം യേശു സ്വര്‍ഗത്തിലേക്കു കണ്ണുകളുയര്‍ത്തി പ്രാര്‍ഥിച്ചു: "പിതാവേ, സമയമായിരിക്കുന്നു; പുത്രന് അവിടുത്തെ മഹത്വപ്പെടുത്തേണ്ടതിന് പുത്രനെ അങ്ങു മഹത്വപ്പെടുത്തണമേ!
അവിടുന്ന് എന്നെ ഏല്പിച്ച ജോലി പൂര്‍ത്തിയാക്കിക്കൊണ്ട് ഭൂമിയില്‍ അവിടുത്തെ ഞാന്‍ മഹത്വപ്പെടുത്തി."
ലൂക്കാ 23 : 34
യേശു പറഞ്ഞു: "പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല." അവന്റെ വസ്ത്രങ്ങള്‍ ഭാഗിച്ചെടുക്കാന്‍ അവര്‍ കുറിയിട്ടു.
മര്‍ക്കോസ് 15 : 34
ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു: "എലോയ്, എലോയ്, ലാമാ സബക്ക്ത്താനി?" അതായത്, "എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്?"
ലൂക്കാ 23 : 46
യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ് അവന് ജീവന് വെടിഞ്ഞു.
അപ്പോൾ യേശു മിശിഹാ നമ്മുൾക്കുവേണ്ടി മരിച്ചു, നമ്മളെ രക്ഷിച്ചു,
യേശു നമ്മളെ പിതാവിനോട് പ്രാർത്ഥിക്കാൻ പഠിപ്പിച്ചു.
ഒരു മാതൃകയായി എല്ലാവരുടെയും മുമ്പിൽ പിതാവായ യെഹോവയോടു പ്രാർത്ഥിച്ചു.
യേശുവിന്റെ അപ്പസ്തോലന്മാരും പിതാവിനോട് പ്രാർത്ഥിച്ചു.
അപ്പോൾ പിന്നെ നമ്മൾക്ക് ഈ പ്രത്യക്ഷപ്പെടുന്ന ജീവികളിലൂടെ എന്തിനു പ്രാർത്ഥിക്കണം?
യഥാർത്ഥ രണ്ടാം കല്പന (2nd Commandment) എന്താണ് വിഗ്രഹങ്ങളെ കുറിച്ച് പറയുന്നത്?
പുറപ്പാട് 20 : 4-6
മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്;
അവയ്ക്കു മുന്പില് പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ യഹോവ, അസഹിഷ്ണുവായ ദൈവമാണ്.
എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്ഷിക്കും.
എന്നാല്‍, എന്നെ സ്നേഹിക്കുകയും എന്റെ കല്പനകള് പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും.
Exodus 20 : 4-6
“You shall not make for yourself a carved image (idol), or any likeness of anything that is in heaven above, or that is in the earth beneath, or that is in the water under the earth. You shall not bow down to them or serve (or pray to) them, for I, Yehovah Elohim am a jealous God, visiting the iniquity of the fathers on the children to the third and the fourth generation of those who hate me, but showing steadfast love to thousands of those who love me and keep my commandments."
നിയമാവര്‍ത്തനം 5 : 8-10 (2nd കല്പന ഒന്നും കൂടെ)
നിനക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മുകളില്‍ ആകാശത്തോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമ ഉണ്ടാക്കരുത്.
നീ അവയെ കുമ്പിട്ടാരാധിക്കുകയോ സേവിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ എന്നെ വെറുക്കുന്നവരുടെ മൂന്നും നാലും തലമുറകള്‍വരെയുള്ള മക്കളെ അവരുടെ പിതാക്കന്മാരുടെ തിന്മമൂലം ശിക്ഷിക്കുന്ന അസഹിഷ്ണുവായ ദൈവമാണ്.
എന്നാല്‍, എന്നെ സ്നേഹിക്കുകയും എന്റെ കല്പനകള് പാലിക്കുകയും ചെയ്യുന്നവരോട് ആയിരം തലമുറവരെ ഞാന്‍ കാരുണ്യം കാണിക്കും.
യഥാർത്ഥ മറിയം ആരാണ്?
യേശു ക്രിസ്തുവിന്റെ ഭൂമിയിലെ അമ്മയാകാൻ ദൈവം തിരഞ്ഞെടുത്ത മറിയം, ഒരു ഇസ്രായേൽ സ്ത്രീ ആയിരുന്നു.
ഇസ്രായേൽ സംസ്കാരത്തിലും, യഹോവയുടെ കല്പനകളും ചട്ടങ്ങളും നിയമങ്ങളും പാലിച്ചു വളർന്ന ഒരു സ്ത്രീ ആണ് യഥാർത്ഥ മറിയം.
ഏഴാം ദിവസ സാമ്പത്തും, യഹോവയുടെ ഉത്സവങ്ങൾ യഹോവ പറഞ്ഞ സമയത്തു പാലിച്ചും, വളർന്ന ഒരു സ്ത്രീ ആണ്.
പോർക്കും മറ്റു മ്ലേച്ച വസ്തുക്കൾ കഴിക്കാതെ വളർന്ന സ്ത്രീ ആണ് യഥാർത്ഥ മറിയം.
യഹോവയെ ധിക്കരിക്കുന്ന ഒരു പ്രവർത്തിയും യഥാർത്ഥ മറിയം ചെയ്യില്ല.
യഹോവയെ അനുസരിച്ചുകൊണ്ട് എളിമയോടെ ജീവിച്ചിരുന്ന ഒരു സ്ത്രീ ആണ് യഥാർത്ഥ മറിയം.
മറിയത്തെ പോലെ ആവണമെങ്കിൽ യഹോവയെ അനുസരിച്ചു ജീവിക്കു. യഹോവയുടെ കല്പനകൾ അനുസരിച്ചും.
യഹോവ ചെയ്യാൻ പാടില്ല എന്ന് എഴുതിയത് ചെയ്യരുത്. യഹോവ ചെയ്യണം എന്ന് പറയുന്നത് ചെയ്യൂ.
യഥാർത്ഥ മറിയത്തിന്റെ വിശ്വാസങ്ങൾ എന്തൊക്കെയായിരുന്നു?
പത്തു കല്പനയിലെ ഒന്നാമത്തെ കല്പന യഥാർത്ഥ മറിയത്തെ പഠിപ്പിച്ചത് ഇതാണ്: "യഹോവ മാത്രം ആണ് ദൈവം, മറ്റു ദൈവങ്ങൾ ഉണ്ടാകരുത്."
രണ്ടാമത്തെ കല്പന യഥാർത്ഥ മറിയത്തെ പഠിപ്പിച്ചത് ഇതാണ്:
"മുകളിൽ ആകാശത്തിലോ, താഴെ ഭൂമിയിലെ ഒന്നിന്റെയും സാദൃശ്യത്തിൽ രൂപങ്ങൾ ഉണ്ടാക്കരുത്; അതിനെ കുമ്പിട്ടു ആരാധിക്കരുത്. അതിനെ സേവിക്കരുത്."
യഥാർത്ഥ മറിയതിനു ഇതും അറിയാമായിരുന്നു:
ജറെമിയാ 17 : 5
യഹോവ അരുളിച്ചെയ്യുന്നു: “മനുഷ്യനെ ആശ്രയിക്കുകയും ശരീരശക്തിയെ അവലംബമാക്കുകയും ചെയ്ത് യഹോവയിൽ നിന്ന് ഹൃദയം തിരിക്കുന്നവന് ശപിക്കപ്പെട്ടവൻ.”
അതെ, യഥാർത്ഥ മറിയം ഒരു മനുഷ്യ സ്ത്രീ ആയിരുന്നു. സഭ പ്രഖ്യാപിക്കുന്ന മറ്റു വിശുദ്ധരും മനുഷ്യരായിരുന്നു, നമ്മളെ പോലെ.
ഏശയ്യാ 42 : 8
"ഞാനാണു യഹോവ; അതാണ് എന്റെ നാമം. എന്റെ മഹത്വം ഞാന്‍ മറ്റാര്‍ക്കും നല്കുകയില്ല; എന്റെ സ്തുതി കൊത്തുവിഗ്രങ്ങള്‍ക്കു കൊടുക്കുകയുമില്ല."
യഥാർത്ഥ ഇസ്രായേൽ സംസ്കാരത്തിൽ വളർന്ന മറിയതിനു ഇതും അറിയാമായിരുന്നു, അബ്രഹാമിനെ ദൈവം അനുഗ്രഹിച്ചതിന്റെ കാരണം:
ഉല്പത്തി 26 : 3-5
“…നിന്റെ പിതാവായ അബ്രാഹത്തോടു ചെയ്ത വാഗ്ദാനം ഞാന്‍ നിറവേറ്റും.
ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ നിന്റെ സന്തതികളെ ഞാന്‍ വര്‍ധിപ്പിക്കും. ഈ ദേശമെല്ലാം അവര്‍ക്കു ഞാന്‍ നല്‍കും. നിന്റെ സന്തതികളിലൂടെ ഭൂമിയിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും.
കാരണം, അബ്രാഹം എന്റെ സ്വരം കേള്‍ക്കുകയും എന്റെ നിര്‍ദേശങ്ങളും കല്പനകളും പ്രമാണങ്ങളും നിയമങ്ങളും പാലിക്കുകയും ചെയ്തു.”
യഥാർത്ഥ മറിയതിനു ഇതും അറിയാമായിരുന്നു: ആദാമിനെയും ഹവായെയും യഹോവ ഏദൻ തോട്ടത്തിൽനിന്നു പുറത്താക്കിയത് അവരുടെ അനുസരണക്കേടു മൂലം ആണ്.
പിന്നെ ആദ്യത്തെ ഇസ്രായേൽ രാജാവായ സാവൂളിനെ യഹോവ വിട്ടതും അനുസരണക്കേടു മൂലം ആണ്.
ഇനി നിങ്ങൾ പറയു, ദൈവ കല്പനകൾ ലംഖിക്കുകയോ ലംഖിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുമോ യഥാർത്ഥ മറിയം?
എന്തുകൊണ്ടാണ് മറിയം അനുഗ്രഹീത ആയതു?
യേശുവിനെ ലോകത്തു കൊണ്ടുവരാൻ ദൈവം തിരഞ്ഞെടുത്ത ഈ മറിയം, ദൈവകല്പനകൾ പാലിച്ചു കൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്തി നടന്നിരുന്ന ഒരു ഇസ്രായേൽ സ്ത്രീ ആണ്.
സ്നാപക യോഹന്നാനെ കുറിച്ച് ഒരു വാക്കു:
ലൂക്ക 1:6-il മറിയത്തിന്റെ സ്വന്തം കസിൻ ആയ എലിസബത്തിനെ കുറിച്ച് എഴുതിയിട്ടുണ്ട്. നമ്മുടെ സ്നാപക യോഹന്നാന്റെ അമ്മ.
ലൂക്കാ 1 : 5-6
ഹേറോദേസ് യൂദയാ രാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തില്‍ സഖറിയാ എന്ന ഒരു പുരോഹിതന് ഉണ്ടായിരുന്നു. അഹറോന്റെ പുത്രിമാരില്‍പ്പെട്ട എലിസബത്ത് ആയിരുന്നു അവന്റെ ഭാര്യ.
അവര്‍ ദൈവത്തിന്റെ മുമ്പില്‍ നീതിനിഷ്ഠരും യഹോവയുടെ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു.
യഹോവയുടെ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിച്ചതു കൊണ്ടല്ലേ ദൈവം പ്രവാചകൻ ആയിരുന്ന സ്നാപക യോഹന്നാനെ അവർക്കു മകൻ ആയിട്ട് കൊടുത്ത്?
അതുപോലെതന്നെ, യഥാർത്ഥ മറിയവും ദൈവകല്പനകൾ പാലിച്ചുകൊണ്ടാണ് ജീവിച്ചത്.
നന്മയോടും ശുദ്ധിയോടും കൂടെ നടന്ന ഈ മറിയത്തെ ഉപയോഗിച്ചാണ് യഹോവ യേശുവിന്റെ ശരീരത്തെ ലോകത്തേക്ക് കൊണ്ടുവന്നത്.
മനസിലാക്കണം, യേശു ലോകാരംഭം മുതലേ ഉണ്ട്.
യഥാർത്ഥ മറിയം ദൈവത്തിനെ ഇഷ്ടം നിറവേറാൻ ഉള്ള ഒരു പാത്രം മാത്രം ആയിരുന്നു.
ലൂക്കാ 1 : 46-48
മറിയം പറഞ്ഞു : “എന്റെ ആത്മാവ് യഹോവയെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.”
ലൂക്കാ 1 : 54-55
മറിയം: “തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു.
നമ്മുടെ പിതാക്കന്മാരായ അബ്രാഹത്തോടും അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്ത വാഗ്ദാനം അനുസരിച്ചുതന്നെ.”
ഇനി നിങ്ങൾ പറയു, എളിമയുള്ള ഈ ഇസ്രായേൽ സ്ത്രീ ആയ മറിയം വന്നിട്ട് ക്രിസ്ത്യാനികൾ ആയ നമ്മളോട് പറയുമോ:
"നിങ്ങൾ എന്നോട് പ്രാർത്ഥിക്കു"
"നിങ്ങൾ ജപമാല ചൊല്ലണം"
"ഞാനാണ് നിങ്ങളുടെ മധ്യസ്ഥ"
“എന്റെ വിമലഹൃദയത്തിലേക്ക് നിങ്ങളെത്തന്നെ സമർപ്പിക്കുക.”
"ഞാൻ ദൈവത്തിന്റെ അമ്മയാണ്."
“ഞാൻ അമലോത്ഭവ മാതാവാണ്”
“ഞാൻ കുറ്റമറ്റ ഉത്ഭവം ആണ്”
“എനിക്ക് ഒരു ചെറിയ ചാപ്പൽ വേണം.”
“ഞാൻ നിത്യകന്യകയായ പരിശുദ്ധ മറിയമാണ്"
എന്നൊക്കെ?
ഇങ്ങനെ ഒക്കെ എവിടെയാണ് പറഞ്ഞതെന്ന് ഞാൻ താഴെ ചർച്ച ചെയ്യുന്നുണ്ട്.
മറിയത്തെക്കുറിച്ചുള്ള സഭയുടെ വാദങ്ങൾ സാധുവാണോ?
One:
വെളിപാട് 12 : 1-2
സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്. ശിരസ്സില്‍ പന്ത്രണ്ടു നക്ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം.
അവള് ഗര്‍ഭിണിയായിരുന്നു. പ്രസവവേദനയാല്‍ അവള് നില വിളിച്ചു. പ്രസവക്ലേശത്താല്‍ അവള് ഞെരുങ്ങി.
ഇസ്രായേൽ ആണ് ആ സ്ത്രീ!
ഉല്പത്തി 37 : 9-10
അവനു (ജോസഫിന്) വീണ്ടുമൊരു സ്വപ്നമുണ്ടായി. അവന് തന്റെ സഹോദരന്മാരോടു പറഞ്ഞു: ഞാന്‍ വേറൊരു സ്വപ്നം കണ്ടു. സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ താണുവണങ്ങി.
അവന് ഇതു പിതാവിനോടും (യാക്കോബ് / ഇസ്രായേൽ) സഹോദരന്മാരോടും പറഞ്ഞപ്പോള്‍ പിതാവ് അവനെ ശകാരിച്ചുകൊണ്ടു പറഞ്ഞു: എന്താണു നിന്റെ സ്വപ്നത്തിന്റെ അര്‍ഥം? ഞാനും നിന്റെ അമ്മയും സഹോദരന്മാരും നിന്നെ നിലംപറ്റെ താണുവണങ്ങണമെന്നാണോ?
ബൈബിൾ ബൈബിളിനെ തന്നെ വ്യാഖാനിക്കും.
Two:
ഉല്പത്തി 3 : 15
നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന് നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്പിക്കും.
ഈ സ്ത്രീ ഹൗവയാണ്. ഹൗവ്വായുടെ സന്തതികൾ ആയ നമ്മൾക്ക് പിശാചിന്റെ തല തകർക്കാൻ അധികാരം ഉണ്ട്. യേശു വഴി യഹോവ നമ്മുക്ക് ആ അധികാരം തരുന്നു.
റോമാ 16 : 20
സമാധാനത്തിന്റെ ദൈവം ഉടന്‍തന്നെ പിശാചിനെ നിങ്ങളുടെ കാല്ക്കീഴിലാക്കി തകര്‍ത്തുകളയും. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ!
അത്ഭുതങ്ങൾ മാത്രം കൊണ്ട് പ്രത്യക്ഷപ്പെടുന്ന-മറിയം യഥാർത്ഥമാണെന്ന് പറയാൻ പറ്റുമോ?
1 യോഹന്നാന് 4 : 1
പ്രിയപ്പെട്ടവരേ, എല്ലാ ആത്മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്; ആത്മാക്കളെ പരിശോധിച്ച്, അവ ദൈവത്തില്‍ നിന്നാണോ എന്നു വിവേചിക്കുവിന്‍. പല വ്യാജപ്രവാചകന്മാരും ലോകത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
അത്ഭൂതം പ്രവർത്തിക്കാൻ പട്ടും എന്ന ഒരേ ഒരു കാരണം കൊണ്ട് ആരെയും വിശ്വസിക്കാൻ പറ്റില്ല.
One:
യേശു തന്നെ പറയുന്നുണ്ട് ഈ കാര്യം.
മത്തായി 7 : 21-23
കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.
അന്ന് പലരും എന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്റെ നാമത്തില്‍ പ്രവചിക്കുകയും നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ നിരവധി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ?
അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന് അകന്നുപോകുവിന്‍.
Two:
ഈജിപ്തിൽ വെച്ച് മോശയും അഹരോനും യഹോവയുടെ സഹായത്തോടെ അൽഭൂതങ്ങൾ ചെയ്തപ്പോൾ, ഫറവോയുടെ മന്ത്രവാദികൾക്കും കുറച്ചു അൽഭൂതങ്ങൾ ചെയ്തു കാണിക്കാൻ പറ്റിയായിരുന്നു.
പുറപ്പാട് 7 : 11-22
അതു സര്‍പ്പമായി, അപ്പോള്‍ ഫറവോ വിജ്ഞന്മാരെയും മന്ത്രവാദികളെയും വിളിച്ചുവരുത്തി. തങ്ങളുടെ മാന്ത്രികവിദ്യയാല്‍ ഈജിപ്തിലെ മന്ത്രവാദികളും അപ്രകാരം ചെയ്തു.
അവര്‍ ഓരോരുത്തരും തങ്ങളുടെ വടികള്‍ നിലത്തിട്ടപ്പോള്‍ അവ സര്‍പ്പങ്ങളായി മാറി. എന്നാല്‍, അഹറോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു.
ഈജിപ്തിലെ മന്ത്രവാദികളും തങ്ങളുടെ മാന്ത്രിക വിദ്യയാല്‍ അപ്രകാരം ചെയ്തു. യഹോവ പറഞ്ഞതുപോലെ, ഫറവോ കൂടുതല്‍ കഠിന ഹൃദയനായി; അവന് അവരുടെ വാക്കു കേട്ടുമില്ല.
പുറപ്പാട് 8 : 7
മന്ത്രവാദികളും തങ്ങളുടെ മാന്ത്രിക വിദ്യയാല്‍ ഈജിപ്തിലേക്കു തവളകളെ വരുത്തി.
Three:
അന്തിക്രിസ്തുവിന്റെ വരവും അൽഭൂതങ്ങളോട് കൂടി ആയിരിക്കും:
2 തെസലോനിക്കാ 2 : 9-10
സാത്താന്റെ പ്രവര്‍ത്തനത്താല്‍ ആണ് നിയമനിഷേധിയുടെ** ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും.
**ഗ്രീക്കിലെ വാക്കു - Strong’s G458: “anomia” - നിയമലംഘനം / violation of law, lawlessness
പ്രത്യക്ഷപ്പെടുന്ന വ്യാജ മറിയം (സ്വർഗ്ഗരാജ്ഞി / സ്വർലോക രാജ്ഞി / Queen of Heaven) ആരാണ്?
2 കോറിന്തോസ് 11 : 14
അദ്ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ.
പ്രത്യക്ഷപ്പെടുന്ന വ്യാജ മറിയം ഒരു പൈശാചിക ശക്തി ആണ്. ഈ അശുദ്ധ ജീവി പല പേരുകളിൽ അറിയപ്പെടുന്നു:
Ishtar / ഇഷ്ടാർ
Asherah / അശേര
Isis etc.
ഗ്രീക്ക്-റോമൻ മതത്തിലും ഈ അശുദ്ധ ദേവതകൾ ഉണ്ടായിരുന്നു:
Minerva (Virgin)
Juno / "Blessed Virgin Juno" / Queen of Heaven
Hera (Greek) / Queen of Heaven
ഗ്രീക്ക്-റോമൻ മതത്തിൽ നിന്നാണ് കത്തോലിക്കാ-ഓർത്തഡോൿസ് സഭകളിൽ "പരിശുദ്ധ കന്യകയായ മറിയ" സേവ വന്നത്.
നമ്മുടെ ബൈബിളിൽ ഈ കപട ആത്മാവിനെ കുറിച്ച് എഴുതിയിട്ടുണ്ട്:
ജറെമിയാ 7 : 18
ആകാശരാജ്ഞിക്കു (സ്വർഗ്ഗരാജ്ഞി/Queen of Heaven) സമര്‍പ്പിക്കുന്നതിനുവേണ്ടി അപ്പം ചുടാന്‍ കുഞ്ഞുങ്ങള്‍ വിറകുപെറുക്കുന്നു; പിതാക്കന്മാര് തീ ഊതുന്നു; സ്ത്രീകള്‍ മാവു കുഴയ്ക്കുന്നു. എന്നെ പ്രകോപിപ്പിക്കാന്‍വേണ്ടി, അവര്‍ അന്യദേവന്മാര്ക്കു പാനീയ നൈവേദ്യം ഒഴുക്കുന്നു.
ശ്രദ്ധിച്ചോ? സ്വർഗരാഗ്നിയെ സേവിക്കുന്നത് യേശുവിന്റെ പിതാവായ യഹോവ ദൈവത്തെ പ്രകോപിപ്പിക്കുന്ന എന്ന്!
ഈ അപ്പം ചൂടാക്കൽ തന്നെ ആണ് നമ്മുടെ ഈസ്റ്റർ ആഘോഷത്തിന്റെ അപ്പം ഉണ്ടാക്കാന്‍ പാരമ്പര്യം.
ജറെമിയാ 44 : 17-19, 24-26
ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും രാജാക്കന്മാരും പ്രഭുക്കന്മാരും യൂദാനഗരങ്ങളിലും ജറുസലെം തെരുവുകളിലും ചെയ്തിരുന്നതുപോലെ ആകാശരാജ്ഞിക്കു (സ്വർഗ്ഗരാജ്ഞി/Queen of Heaven) ധൂപവും പാനീയവും അര്‍പ്പിക്കും. അന്ന് ഞങ്ങള്‍ക്കു ഭക്ഷ്യ സമൃദ്ധിയുണ്ടായിരുന്നു; യാതൊരു അനര്‍ഥവും തീണ്ടാതെ ഞങ്ങള്‍ സുഖമായി കഴിഞ്ഞിരുന്നു.
എന്നാല്‍, ആകാശരാജ്ഞിക്കുള്ള (സ്വർഗ്ഗരാജ്ഞി/Queen of Heaven) ധൂപാര്‍ച്ചനയും പാനീയബലിയും നിര്‍ത്തിയതു മുതല്‍ ഞങ്ങള്‍ക്ക് എല്ലാറ്റിനും വറുതിയാണ്, പടയും പട്ടിണിയും ഞങ്ങളെ വിഴുങ്ങുകയാണ്.
സ്ത്രീകള്‍ ചോദിച്ചു: ആകാശരാജ്ഞിക്കു (സ്വർഗ്ഗരാജ്ഞി/Queen of Heaven) ഞങ്ങള്‍ ധൂപവും പാനീയവും അര്‍പ്പിച്ചപ്പോള്‍ ഞങ്ങളുടെ ഭര്ത്താക്കന്മാരുടെ അറിവു കൂടാതെയാണോ അവളുടെ രൂപത്തില്‍ ഞങ്ങള്‍ അടയുണ്ടാക്കുകയും ദ്രാവക നൈവേദ്യം ചൊരിയുകയും ചെയ്തത്?
ജറെമിയാ എല്ലാവരോടും, പ്രത്യേകിച്ച് സ്ത്രീകളോടു പറഞ്ഞു: ഈജിപ്തില്‍ വന്നു പാര്‍ക്കുന്ന യൂദാക്കാരേ, കര്‍ത്താവിന്റെ വാക്കു കേള്‍ക്കുവിന്‍.
ആകാശരാജ്ഞിക്കു (സ്വർഗ്ഗരാജ്ഞി/Queen of Heaven) ധൂപവും പാനീയവും അര്‍പ്പിക്കുമെന്നു ചെയ്ത പ്രതിജ്ഞ നിറവേറ്റുമെന്നു നിങ്ങളും നിങ്ങളുടെ ഭാര്യമാരും നാവുകൊണ്ടു പറയുകയും കരങ്ങള്‍ കൊണ്ട് അനുഷ്ഠിക്കുകയും ചെയ്തിരിക്കുന്നു. ശരി, നിങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റുവിന്‍, പ്രതിജ്ഞകള്‍ പാലിക്കുവിന്‍.
ഈജിപ്തില്‍ പാര്‍ക്കുന്ന യൂദാക്കാരേ, യഹോവയുടെ വചനം ശ്രവിക്കുവിന്‍: എന്റെ മഹത്തായ നാമത്തെ സാക്ഷിയാക്കി ഞാന്‍ ശപഥം ചെയ്യുന്നു; യഹോവയാണെന്നു എന്നു സത്യംചെയ്യാനായി യൂദാവംശജരാരും ഈജിപ്തിലൊരിടത്തും എന്റെ നാമം ഉച്ചരിക്കുകയില്ല - യഹോവ അരുളിച്ചെയ്യുന്നു.
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് യേശുവിന്റെ പുനരുദ്ധാന സമയത്തെ ഈസ്റ്റർ/Easter എന്ന് വിളിക്കുന്നത്? Hint: നമുക്ക് ലഭിച്ച ഈസ്റ്റർ ആരാധന രീതികൾ ഇഷ്ടാർ കപട-ദേവതയുടെ ആചാരങ്ങൾ ആയിരുന്നു.
ന്യായാധിപന്മാര് 3 : 7
തങ്ങളുടെ ദൈവമായ യെഹോവയെ മറന്ന് ബാല്ദേവന്മാരെയും അഷേരാ പ്രതിഷ്ഠകളെയും സേവിച്ചുകൊണ്ട് ഇസ്രായേല്‍ യെഹോവയുടെ മുന്‍പാകെ തിന്മ പ്രവര്‍ത്തിച്ചു.
പ്രത്യക്ഷപ്പെടുന്ന വ്യാജ മറിയത്തിന്റെ അവകാശവാദങ്ങൾ എന്തൊക്കെ?
പ്രത്യക്ഷപ്പെടുന്ന വ്യാജ-മറിയം പറഞ്ഞ കുറച്ചു കാര്യങ്ങൾ ഞാൻ താഴെ എഴുതിയിട്ടുണ്ട്:
Beauraing, Belgium (1932)
“ഞാൻ പാപികളെ മാനസാന്തരപ്പെടുത്തും. ഞാൻ ദൈവത്തിന്റെ അമ്മയാണ്, സ്വർഗ്ഗരാജ്ഞിയാണ് (Queen of Heaven).”
ഈ "മറിയം" സമ്മതിച്ചു അത് ജെറീമായ പ്രവാചകൻ എഴുതിയ യെഹോവയെ പ്രകോപിപ്പിക്കുന്ന "സ്വർഗ്ഗരാജ്ഞി" തന്നെ ആണെന്ന് !!
Banneux, Belgium (1933)
“ഞാൻ രക്ഷകന്റെ അമ്മയാണ്, ദൈവത്തിന്റെ അമ്മയാണ്.”
“എനിക്ക് ഒരു ചെറിയ ചാപ്പൽ വേണം.”
ദൈവത്തിനു ഒരു അമ്മ വേണ്ട. യേശു ലോകാരംഭം മുതലേ ഉണ്ട് (യോഹന്നാന് 1 : 1, ഏശയ്യാ 9 : 6)
Lourdes, France (1858)
I am the Immaculate Conception
“ഞാൻ അമലോത്ഭവ മാതാവാണ്”
“ഞാൻ കുറ്റമറ്റ ഉത്ഭവം ആണ്”
“പോയി പുരോഹിതന്മാരോട് ആളുകളെ ഘോഷയാത്രയായി ഇവിടെ കൊണ്ടുവന്ന് ഒരു ചാപ്പൽ പണിയാൻ പറയൂ.”
അതായതു പാപിയായിട്ടല്ല ജനിച്ചത് എന്നോ?? അപ്പോൾ മറിയത്തിന്റെ ഭൂമിയിലെ അച്ഛനും അമ്മയും അങ്ങനെ തന്നെ ആണോ?
പിന്നെ ലൂക്ക 1:47-ഇൽ "എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു." എന്ന് യഥാർത്ഥ മറിയം പറഞ്ഞതോ?
Guadalupe, Mexico (1531)
“ഞാൻ നിത്യകന്യകയായ പരിശുദ്ധ മറിയമാണ്, നാം ജീവിക്കുന്ന സത്യദൈവത്തിന്റെ അമ്മ.”
“ഇവിടെ പെട്ടെന്ന് ഒരു ക്ഷേത്രം പണിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, അങ്ങനെ എന്റെ എല്ലാ സ്നേഹവും, അനുകമ്പയും, സഹായവും, സംരക്ഷണവും അതിൽ പ്രദർശിപ്പിക്കാനും നൽകാനും എനിക്ക് കഴിയും, കാരണം ഞാൻ നിങ്ങളുടെ കരുണയുള്ള അമ്മയാണ്.”
ഏശയ്യാ 42 : 8
"ഞാനാണു യഹോവ; അതാണ് എന്റെ നാമം. എന്റെ മഹത്വം ഞാന്‍ മറ്റാര്‍ക്കും നല്കുകയില്ല; എന്റെ സ്തുതി കൊത്തുവിഗ്രങ്ങള്‍ക്കു കൊടുക്കുകയുമില്ല."
Fatima, Portugal (1917)
“നിങ്ങൾ എല്ലാ ദിവസവും ജപമാല ചൊല്ലണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.”
“പാപികൾക്കുവേണ്ടി നിങ്ങളെത്തന്നെ ബലിയർപ്പിക്കുക, പ്രത്യേകിച്ച് നിങ്ങൾ എന്തെങ്കിലും ത്യാഗം ചെയ്യുമ്പോൾ പലപ്പോഴും പറയുക, 'ഓ എന്റെ യേശുവേ, ഇത് നിന്നോടുള്ള സ്നേഹത്തിനും, പാപികളുടെ മാനസാന്തരത്തിനും, മറിയത്തിന്റെ കുറ്റമറ്റ ഹൃദയത്തിനെതിരെ ചെയ്ത കുറ്റകൃത്യങ്ങൾക്കുള്ള പരിഹാരത്തിനുമാണ്.”
“പാപികളുടെ ആത്മാക്കൾ പോകുന്ന നരകം നീ കണ്ടു. അവരെ രക്ഷിക്കുന്നതിനായി, ദൈവം എന്റെ കുറ്റമറ്റ ഹൃദയത്തോട് ഭക്തി ലോകത്തിൽ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ ആവശ്യപ്പെടുന്നത് ആളുകൾ ചെയ്താൽ, നിരവധി ആത്മാക്കൾ രക്ഷിക്കപ്പെടുകയും സമാധാനം ഉണ്ടാകുകയും ചെയ്യും.”
“എന്റെ ബഹുമാനാർത്ഥം ഇവിടെ ഒരു ചാപ്പൽ പണിയാൻ ഞാൻ ആഗ്രഹിക്കുന്നു.”
ഫാത്തിമയിൽ പ്രത്യക്ഷപ്പെട്ട ഈ കപട ജീവി അതിനെ തന്നെ "രക്ഷക" ആക്കിയാണ് സംസാരിക്കുന്നതു!! പിന്നെ മറിയത്തിനു എതിരെ ചെയ്ത കുറ്റകൃത്യങ്ങളോ?? ഈ ജീവി ദൈവത്തിൽ നിന്ന് അല്ലെന്നു നിങ്ങൾ യഹോവയെ മനസിലാക്കിയാൽ മനസിലാവും.
സത്യദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന കല്പനയും ഈ ഫാത്തിമ-ജീവി ലംഖിപ്പിക്കുന്നു, ജപമാല ചൊല്ലിപ്പിക്കലിലൂടെ.
Apparition Reference: https://www.miraclehunter.com/marian_apparitions/messages/index.html
1 രാജാക്കന്മാര് 14 : 23
അവര്‍ പൂജാഗിരികളും സ്തംഭങ്ങളും ഉണ്ടാക്കി; എല്ലാ കുന്നുകളുടെയും മുകളിലും എല്ലാ വൃക്ഷങ്ങളുടെയും ചുവട്ടിലും അഷേരാപ്രതിഷ്ഠകള്‍ സ്ഥാപിക്കുകയും ചെയ്തു.
പ്രത്യക്ഷപ്പെടുന്ന ഈ വ്യാജ മറിയം അതിനായി തന്നെ ഒരു ചാപ്പൽ / ക്ഷേത്രം / Shrine പണിയണം എന്ന് പറയുന്നുണ്ട്. സത്യദൈവവും നമ്മുടെ സൃഷ്ടാവുമായ യഹോവ ദൈവത്തിൽ നിന്ന് ശ്രദ്ധ തിരിക്കുകയല്ലേ ഈ ജീവി? നിങ്ങൾ പറയു.
2 രാജാക്കന്മാര് 17 : 9-11
ദൈവമായ യഹോവയ്ക്കു അഹിതമായ കാര്യങ്ങള്‍ ഇസ്രായേല്‍ജനം രഹസ്യമായി ചെയ്തു. കാവല്‍ ഗോപുരം മുതല്‍ സുരക്ഷിത നഗരംവരെ എല്ലായിടത്തും അവര്‍ പൂജാഗിരികള്‍ നിര്‍മിച്ചു.
അവര്‍ എല്ലാ കുന്നുകളിലും വൃക്ഷച്ചുവട്ടിലും സ്തംഭങ്ങളും അഷേരാപ്രതിഷ്ഠകളും സ്ഥാപിച്ചു.
യെഹോവ അവരുടെ മുന്പില് നിന്ന് ഓടിച്ചുകളഞ്ഞ ജനതകള്‍ ചെയ്തതുപോലെ അവര്‍ പൂജാഗിരികളില്‍ ധൂപാര്‍ച്ചന നടത്തി. അവര്‍ ദുഷ്പ്രവൃത്തികള്‍ ചെയ്ത് യഹോവയെ പ്രകോപിപ്പിച്ചു.
മറിയം ആണെന്ന് പറഞ്ഞു പ്രത്യക്ഷപ്പെടുന്ന ഈ ജീവി പറയുന്നതും ചെയ്യുന്നതും കേട്ടിട്ടു, സൃഷ്ടാവായ യഹോവ ദൈവത്തെ പ്രകോപിപ്പിക്കാൻ ആണെന്ന് തോനുന്നു.
ലക്ഷക്കണക്കിന് ക്രിസ്ത്യാനികളെ പിതാവായ യഹോവയിൽ നിന്നും സത്യത്തിൽ നിന്നും മാറ്റി നിർത്തുകയാണ് ഈ പ്രത്യക്ഷപ്പെടുന്ന "മറിയം".
ഹോസിയാ 4 : 6
“അജ്ഞതനിമിത്തം എന്റെ ജനം നശിക്കുന്നു. നീ വിജ്ഞാനം തിരസ്കരിച്ചതുകൊണ്ട് എന്റെ പുരോഹിതനായിരിക്കുന്നതില്‍നിന്നു നിന്നെ ഞാന്‍ തിരസ്കരിക്കുന്നു. നീ നിന്റെ ദൈവത്തിന്റെ കല്പന വിസ്മരിച്ചതുകൊണ്ട് ഞാനും നിന്റെ സന്തതികളെ വിസ്മരിക്കും.”
ബൈബിൾ പ്രകാരം ആരാണ് നമ്മളുടെ മധ്യസ്ഥൻ?
യോഹന്നാന് 14 : 6
യേശു പറഞ്ഞു: "വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല."
റോമാ 8 : 34
മരിച്ചവനെങ്കിലും ഉത്ഥാനം ചെയ്തവനും ദൈവത്തിന്റെ വലത്തുഭാഗത്തിരുന്നു നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നവനുമായ യേശുക്രിസ്തു തന്നെ.
1 യോഹന്നാന് 2 : 1
എന്റെ കുഞ്ഞുമക്കളേ, നിങ്ങള്‍ പാപം ചെയ്യാതിരിക്കേണ്ടതിനാണ് ഞാന്‍ ഇവ നിങ്ങള്‍ക്കെഴുതുന്നത്. എന്നാല്‍, ആരെങ്കിലും പാപം ചെയ്യാനിടയായാല്‍ത്തന്നെ പിതാവിന്റെ സന്നിധിയില്‍ നമുക്ക് ഒരു മധ്യസ്ഥനുണ്ട് - നീതിമാനായ യേശുക്രിസ്തു.
1 തിമോത്തേയോസ് 2 : 5
എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളൂ - മനുഷ്യനായ യേശുക്രിസ്തു.
എഫേസോസ് 2 : 18
അതിനാല്‍, അവനിലൂടെ (യേശുവിലൂടെ) ഒരേ ആത്മാവില്‍ ഇരുകൂട്ടര്‍ക്കും പിതാവിന്റെ സന്നിധിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നു.
ഹെബ്രായര്‍ 7 : 25
തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്‍ണമായി രക്ഷിക്കാന്‍ അവനു കഴിവുണ്ട്. എന്നേക്കും ജീവിക്കുന്നവനായ അവന് അവര്‍ക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു.
ഹെബ്രായര്‍ 9 : 24b
…നമുക്കുവേണ്ടി ദൈവസന്നിധിയില്‍ നില്ക്കാന് സ്വര്‍ഗത്തിലേക്കുതന്നെയാണ് യേശു പ്രവേശിച്ചത്.
നമ്മളും ദൈവവും തമ്മിൽ ഒരേ ഒരു മധ്യസ്ഥനെ ഉള്ളു - യേശു മിശിഹാ. ഇതിനു വിപരീതമായി ആര് എന്ത് പറഞ്ഞാലും അത് ദൈവത്തിൽ നിന്ന് അല്ല.
ഗലാത്തിയാ 1 : 8-9
പൗലോസ്: "ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍ നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗത്തില്‍നിന്ന് ഒരു ദൂതന് തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന് ശപിക്കപ്പെട്ടവനാകട്ടെ! ഞങ്ങള്‍ നേരത്തേ നിങ്ങളോടു പറഞ്ഞപ്രകാരം തന്നെ ഇപ്പോഴും ഞാന്‍ പറയുന്നു, നിങ്ങള്‍ സ്വീകരിച്ച സുവിശേഷമല്ലാതെ മറ്റൊന്ന് ആരെങ്കിലും നിങ്ങളോടു പ്രസംഗിച്ചാല്‍ അവന് ശപിക്കപ്പെട്ടവനാകട്ടെ!"
മരിച്ചു പോയ വിശുദ്ധർ ഇപ്പോൾ സ്വർഗത്തിൽ ആണോ?
യേശുവിന്റെ രണ്ടാം വരവിലാണ് യേശുവിന്റെ വിശുദ്ധർ പുനരുദ്ധാനം ചെയ്യുന്നതെന്ന് ബൈബിളിൽ പല സ്ഥലത്തും എഴുതിയിട്ടുണ്ട്:
വെളിപാട് 20 : 4-6
പിന്നെ ഞാന്‍ കുറെ സിംഹാസനങ്ങള്‍ കണ്ടു. അവയില്‍ ഇരുന്നവര്‍ക്കു വിധിക്കാന്‍ അധികാരം നല്കപ്പെട്ടിരുന്നു. കൂടാതെ, യേശുവിനും ദൈവവചനത്തിനും നല്കിയ സാക്ഷ്യത്തെ പ്രതി ശിരശ്ഛേദം ചെയ്യപ്പെട്ടവരുടെ ആത്മാക്കളെയും, മൃഗത്തെയോ അതിന്റെ സാദൃശ്യത്തെയോ ആരാധിക്കുകയും നെറ്റിയിലും കൈയിലും അതിന്റെ മുദ്രസ്വീകരിക്കുകയും ചെയ്യാതിരുന്നവരെയും ഞാന്‍ കണ്ടു. അവര്‍ ജീവന് പ്രാപിക്കുകയും ആയിരം വര്‍ഷം ക്രിസ്തുവിനോടുകൂടി വാഴുകയും ചെയ്തു.
ഇതാണ് ഒന്നാമത്തെ പുനരുത്ഥാനം. മരിച്ചവരില്‍ അവശേഷിച്ചവര്‍ ആയിരംവര്‍ഷം പൂര്‍ത്തിയാകുന്നതുവരെ ജീവന് പ്രാപിച്ചില്ല.
ഒന്നാമത്തെ പുനരുത്ഥാനത്തില്‍ പങ്കുകൊള്ളുന്നവര്‍ അനുഗൃഹീതരും പരിശുദ്ധരുമാണ്. ഇവരുടെമേല്‍ രണ്ടാമത്തെ മരണത്തിന് ഒരധികാരവുമില്ല. ഇവര്‍ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പുരോഹിതന്മാരായിരിക്കും. അവര്‍ അവനോടുകൂടെ ആയിരം വര്‍ഷം വാഴുകയും ചെയ്യും.
ദാനിയേല്‍ 12 : 1-2
അക്കാലത്ത് നിന്റെ ജനത്തിന്റെ ചുമതല വഹിക്കുന്ന മഹാപ്രഭുവായ മിഖായേല്‍ എഴുന്നേല്ക്കും. ജനത രൂപം പ്രാപിച്ചതുമുതല്‍ ഇന്നേവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടതകള്‍ അന്നുണ്ടാകും. എന്നാല്‍ ഗ്രന്ഥത്തില്‍ പേരുള്ള നിന്റെ ജനം മുഴുവന്‍ രക്ഷപെടും.
ഭൂമിയിലെ പൊടിയില്‍ ഉറങ്ങുന്ന അനേകര്‍ ഉണരും; ചിലര്‍ നിത്യജീവനായും, ചിലര്‍ ലജ്ജയ്ക്കും നിത്യനിന്ദയ്ക്കുമായും.
1 തെസലോനിക്കാ 4 : 16
എന്തെന്നാല്‍, അധികാരപൂര്‍ണമായ ആജ്ഞാവചനം കേള്‍ക്കുകയും പ്രധാനദൂതന്റെ ശബ്ദം ഉയരുകയും ദൈവത്തിന്റെ കാഹളധ്വനി മുഴങ്ങുകയും ചെയ്യുമ്പോള്‍, കര്‍ത്താവ് സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരുകയും ക്രിസ്തുവില്‍ മരണമടഞ്ഞവര്‍ ആദ്യം ഉയിര്ത്തെഴുന്നേല്ക്കുകയും ചെയ്യും.
1 കോറിന്തോസ് 15 : 52
അവസാനകാഹളം മുഴങ്ങുമ്പോള്‍, കണ്ണിമയ്ക്കുന്നത്ര വേഗത്തില്‍ നാമെല്ലാവരും രൂപാന്തരപ്പെടും. എന്തെന്നാല്‍, കാഹളം മുഴങ്ങുകയും മരിച്ചവര്‍ അക്ഷയരായി ഉയിര്‍ക്കുകയും നാമെല്ലാവരും രൂപാന്തരപ്പെടുകയും ചെയ്യും.
യോഹന്നാന് 5 : 28-29
യേശു: "ഇതില്‍ നിങ്ങള്‍ വിസ്മയിക്കേണ്ടാ. എന്തെന്നാല്‍, കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു. അപ്പോള്‍ നന്മ ചെയ്തവര്‍ ജീവന്റെ ഉയിര്‍പ്പിനായും തിന്മ ചെയ്തവര്‍ ശിക്ഷാവിധിയുടെ ഉയിര്‍പ്പിനായും പുറത്തു വരും."
സങ്കീര്‍ത്തനങ്ങള്‍ 115 : 17
മരിച്ചവരും നിശ്ശബ്ദതയില്‍ ആണ്ടുപോയവരും യഹോവയെ സ്തുതിക്കുന്നില്ല.
ഏശയ്യാ 38 : 18-19
പാതാളം അങ്ങേക്കു നന്ദിപറയുകയില്ല. മരണം അങ്ങയെ സ്തുതിക്കുകയില്ല. പാതാളത്തില്‍ പതിക്കുന്നവര്‍ അങ്ങയുടെ വിശ്വസ്തതയില്‍ പ്രത്യാശയര്‍പ്പിക്കുകയില്ല. ജീവിച്ചിരിക്കുന്നവന് - അവനാണ് അങ്ങേക്കു നന്ദിപറയുന്നത്, ഞാന്‍ ഇപ്പോള്‍ ചെയ്യുന്നതുപോലെതന്നെ. പിതാവു തന്റെ സന്തതികളെ അങ്ങയുടെ വിശ്വസ്തത അറിയിക്കുന്നു.
മരിച്ചുപോയവരോട് പ്രാർത്ഥിക്കുന്നത് ദൈവഹിതം ആണോ?
അല്ല. മറിച്ചു അത് ദൈവത്തിനെ കൺമുമ്പിൽ ഒരു മ്ലേച്ച പ്രവർത്തിയാണ്. യഹോവയുടെ നിയമത്തിൽ ഇതിനെ കുറിച്ച് എഴുതിയിട്ടുണ്ട്.
നിയമാവര്‍ത്തനം 18 : 10-13
മകനെയോ മകളെയോ ഹോമിക്കുന്നവന്, പ്രാശ്നികന്‍, ലക്ഷണം പറയുന്നവന്, ആഭിചാരക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശ വിദ്യക്കാരന് എന്നിവരാരും നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കരുത്. ഇത്തരക്കാര്‍ യഹോവയ്ക്കു നിന്ദ്യരാണ്. അവരുടെ ഈ മ്ലേച്ഛപ്രവൃത്തികള്‍ നിമിത്തമാണ് അവിടുന്ന് അവരെ നിങ്ങളുടെ മുന്‍പില്‍നിന്ന് നിഷ്കാസനം ചെയ്യുന്നത്. നിന്റെ ദൈവമായ യഹോവയുടെ മുന്പില് നീ കുറ്റമറ്റവനായിരിക്കണം.
ലേവ്യര്‍ 19 : 31
നിങ്ങള്‍ മന്ത്രവാദികളെയും ശകുനക്കാരെയും സമീപിച്ച് അശുദ്ധരാകരുത്. ഞാനാണ് നിങ്ങളുടെ ദൈവമായ യഹോവ.
മരിച്ചു പോയവർക്ക് നമ്മൾക്ക് വേണ്ടി പ്രാർത്ഥിക്കാനും ശുപാർശ ചെയ്യാനും പറ്റുമോ?
ഇല്ല. മരിച്ചു പോയ വിശുദ്ധർ യേശുവിന്റെ രണ്ടാം വരവിനെ പുനരുദ്ധാനം ചെയ്യൂ. വ്യക്തതയ്ക്കായി മുൻ ഭാഗം വായിക്കുക.
ഒരു ക്രിസ്ത്യാനിക്ക് ജീവിച്ചിരിക്കുന്ന മറ്റൊരാളോട് പ്രാർത്ഥിക്കാൻ പറയാം. പക്ഷെ മരിച്ചു പോയവരോട് പ്രാർത്ഥിക്കാനോ സംസാരിക്കാൻ നോക്കുന്നത് ഒരു മ്ലേച്ഛമായ പ്രവർത്തിയാണ് ദൈവത്തിനെ കണ്ണിൽ.
യാക്കോബ് 5 : 13-16
നിങ്ങളുടെയിടയില്‍ ദുരിതം അനുഭവിക്കുന്നവന് പ്രാര്‍ഥിക്കട്ടെ. ആഹ്ളാദിക്കുന്നവന് സ്തുതിഗീതം ആലപിക്കട്ടെ.
നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍ അവന് സഭയിലെ ശ്രേഷ്ഠന്മാരെ വിളിക്കട്ടെ. അവര്‍ കര്‍ത്താവിന്റെ നാമത്തില്‍ അവനെ തൈലാഭിഷേകം ചെയ്ത് അവനുവേണ്ടി പ്രാര്‍ഥിക്കട്ടെ.
വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ് അവനെ എഴുന്നേല്പിക്കും; അവന് പാപങ്ങള്‍ചെയ്തിട്ടുണ്ടെങ്കില്‍ അവിടുന്ന് അവനു മാപ്പു നല്‍കും.
നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ഥിക്കുകയും ചെയ്യുവിന്‍. നീതിമാന്റെ പ്രാര്‍ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്.
വിഗ്രഹങ്ങളെ കുറിച്ച് അപ്പസ്തോലന്മാർ എന്താണ് എഴുതിയത്?
അപ്പ. പ്രവര്‍ത്തനങ്ങള്‍ 17 : 16
പൗലോസ് അവരെയും പ്രതീക്ഷിച്ച് ആഥന്‍സില്‍ താമസിക്കവേ, നഗരം മുഴുവന്‍ വിഗ്രഹങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുന്നതുകണ്ട് അവന്റെ മനസ്സില്‍ വലിയ ക്ഷോഭമുണ്ടായി.
1 കോറിന്തോസ് 10 : 7
അവരില്‍ ചിലരെപ്പോലെ നിങ്ങള്‍ വിഗ്രഹാരാധകര്‍ ആകരുത്. തിന്നാനും കുടിക്കാനുമായി ജനം ഇരിക്കുകയും, നൃത്തം ചെയ്യാനായി എഴുന്നേല്ക്കുകയും ചെയ്തു എന്ന് അവരെപ്പറ്റി എഴുതപ്പെട്ടിരിക്കുന്നു.
1 കോറിന്തോസ് 10 : 14
ആകയാല്‍ പ്രിയപ്പെട്ടവരേ, വിഗ്രഹാരാധനയില്‍ നിന്ന് ഓടിയകലുവിന്‍.
1 യോഹന്നാന് 5 : 21
കുഞ്ഞുമക്കളേ, വിഗ്രഹങ്ങളില്‍ നിന്ന് അകന്നിരിക്കുവിന്‍.
മത്തായി 15 : 3
യേശു: "നിങ്ങളുടെ പാരമ്പര്യത്തിന്റെ പേരില്‍ നിങ്ങള്‍ ദൈവത്തിന്റെ പ്രമാണം ലംഖിക്കുന്നതു എന്തുകൊണ്ട്?"
"പക്ഷെ ഞാൻ വിഗ്രഹത്തെ ആരാധിക്കുന്നില്ലല്ലോ !" എന്ന് പറയുന്നവരോട്: രണ്ടാം കല്പന ഒന്നും കൂടെ വായിച്ചോളൂ. വിഗ്രഹങ്ങളെ നോക്കി "വിശുദ്ധരോടു" പ്രാർത്ഥിക്കുന്നതും അതിനെ തൊട്ടു മുത്തുന്നതും വിഗ്രഹ ആരാധന തന്നെ ആണ്.