വെളിപാടിൽ മൂന്ന് സ്ഥലത്തു ദൈവകല്പനകളെ കുറിച്ച് എഴുതിയിട്ടുണ്ട്.
"ദൈവകല്പനകൾ" എന്ന് എവിടെയെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ, നമ്മൾ മനസിലാക്കണം, അത് യഹോവയുടെ കല്പനകൾ ആണെന്ന്.
ദൈവകല്പനകൾ = യഹോവയുടെ കല്പനകൾ.
വെളിപാട് 12 : 17 - അപ്പോള്‍ സര്‍പ്പം സ്ത്രീയുടെ നേരേ കോപിച്ചു. ദൈവകല്പനകള് പാലിക്കുന്നവരും യേശുവിനു സാക്ഷ്യം വഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളില്‍ ശേഷിച്ചിരുന്നവരോടു യുദ്ധം ചെയ്യാന്‍ അതു പുറപ്പെട്ടു.
വെളിപാട് 14 : 12 - ഇവിടെയാണ് ദൈവത്തിന്റെ കല്പനകള് പാലിക്കുന്ന വിശുദ്ധരുടെ സഹനശക്തിയും യേശുവിലുള്ള വിശ്വാസവും വേണ്ടത്.
വെളിപാട് 22 : 14 - ജീവവൃക്ഷത്തിൽ പങ്കുചേരേണ്ടതിന് അവന്റെ കല്പനകൾ അനുസരിക്കുന്നവർ വിശുദ്ധരാണ്. ശുദ്ധൻ, അവൻ നഗരത്തിലേക്ക് നടക്കും.
**യഥാർത്ഥ ഹെബ്രായ വെളിപാടിൽ പറയുന്നതാണ് ഇതെല്ലം: Hebrew Revelation from Cochin