ചോദ്യം: എന്താണ് വിശുദ്ധ ഉടമ്പടി (Holy Covenant)?
ഉത്തരം:
യഹോവ ദൈവം നമ്മുടെ പിതാക്കന്മാരായി ചെയ്ത ഒരു കരാർ ആണ് വിശുദ്ധ ഉടമ്പടി.
നോഹ മുതൽ തുടങ്ങിയതാണ് ഈ വിശുദ്ധ ഉടമ്പടി.
പിന്നെ എബ്രഹാം മുതൽ, ഇസ്രായേൽ വരെ, പിന്നെ യേശു വഴിയും ആ വിശുദ്ധ ഉടമ്പടി തുടർന്നിരുന്നു.
ദൈവത്തിനു നമ്മളുമായി നല്ല ഒരു ബന്ധം വെക്കാൻ ഉള്ള ആഗ്രഹത്തിൽ ആണ് ദൈവം ഈ ഉടമ്പടി ഉണ്ടാക്കിയത്.
ഈ ഉടമ്പടിയുടെ ഭാഗം ആകുന്നതിൽ അനുഗ്രഹങ്ങൾ ഉണ്ട്.
ചോദ്യം: ഈ വിശുദ്ധ ഉടമ്പടിയുടെ വ്യവസ്ഥകൾ എന്തൊക്കെയാണ്?
ഉത്തരം:
ഏതൊരു ഉടമ്പടിയും പ്രാബല്യത്തിൽ വരണമെങ്കിൽ രണ്ട് കക്ഷികൾ ഉണ്ടായിരിക്കണം.
ഈ ഉടമ്പടിയിലെ രണ്ടു കക്ഷികൾ ഇവരാണ്: യഹോവ ദൈവവും, നമ്മളും.
ഒരു കക്ഷി ഉടമ്പടി ലംഘിച്ചാൽ അനന്തരഫലങ്ങൾ ഉണ്ടാകും.
നമ്മൾ യെഹോവയുടെ നിയമം അനുസരിച്ചുകൊണ്ടു നമ്മൾ വിശുദ്ധ ഉടമ്പടിയിൽ നിലനിൽക്കുന്നു.
നമ്മൾ യഹോവയുടെ നിയമം ലംഖിക്കുമ്പോൾ ദൈവവുമായി ഉണ്ടാക്കിയ ഈ ഉടമ്പടി ലംഖിക്കുന്നു.
നമ്മളുടെ പൂർവികർ ഈ ഉടമ്പടി ലംഖിച്ചിരുന്നു. പക്ഷെ കരുണയുള്ള ദൈവം നമ്മളെ രക്ഷിച്ചു.
യേശുവിന്റെ രക്തം ഈ ഉടമ്പടി നമ്മളുമായി മുദ്ധവെച്ചു.
യേശുവിനെ യഹോവ ഉടമ്പടിയുടെ ദൂതൻ എന്നാണ് വിളിച്ചത്:
മലാക്കി 3 : 1
ഇതാ, എനിക്കുമുന്പേ വഴിയൊരുക്കാന്‍ ഞാന്‍ എന്റെ ദൂതനെ അയയ്ക്കുന്നു. നിങ്ങള്‍ തേടുന്ന കർത്താവ് ഉടന്‍ തന്നെ തന്റെ ആലയത്തിലേക്കു വരും. നിനക്കു പ്രിയങ്കരനായ, ഉടമ്പടിയുടെ ദൂതന് (യേശു മിശിഹാ) ഇതാ വരുന്നു - സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
മത്തായി 26 : 28
യേശു: "ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്തമാണ്."
ഉടമ്പടി പാലിക്കുന്നതിനുള്ള ദൈവത്തിന്റെ വ്യവസ്ഥ:
നിയമാവര്‍ത്തനം 7 : 9, 12
അതിനാല്‍, നിങ്ങള്‍ അറിഞ്ഞുകൊള്ളുക, നിങ്ങളുടെ ദൈവമായ യഹോവയാണ് ദൈവം. തന്നെ സ്നേഹിക്കുകയും തന്റെ കല്പന പാലിക്കുകയും ചെയ്യുന്നവനോട് ആയിരം തലമുറകള്‍വരെ ഉടമ്പടി പാലിക്കുകയും അചഞ്ചലമായ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്ന വിശ്വസ്തനായ ദൈവം.
നിങ്ങള്‍ ഈ നിയമങ്ങള്‍ കേള്‍ക്കുകയും വിശ്വസ്തതയോടെ പാലിക്കുകയും ചെയ്താല്‍ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ പിതാക്കന്മാരോടു ശപഥം ചെയ്തിട്ടുള്ള ഉടമ്പടിയും കരുണയും നിങ്ങളോടും പുലര്‍ത്തും.
Note about God's Real Name:
ബൈബിളിൽ എവിടെയെങ്കിലും "കർത്താവ് / LORD" എന്ന് എഴുതിയിട്ടുണ്ടെങ്കിൽ അത് ഞാൻ ഹെബ്രായ ബൈബിളിൽ നിന്ന് നമ്മുടെ ദൈവത്തിന്റെ യഥാർത്ഥ പേരായ "യഹോവ / Yehovah" ആക്കി മാറ്റിയിട്ടുണ്ട്.
കർത്താവായ ദൈവം = യഹോവ ദൈവം = Yehovah Elohim
(കൂടുതലറിയാൻ താഴെ ഉള്ള ചോദ്യങ്ങളിൽ ടാപ്പ് 👆🏼ചെയ്യുക)
യഹോവ നോഹയും സന്തതികളുമായി ഉണ്ടാക്കിയ ഉടമ്പടി എന്താണ്?
Note: യഹോവ ദൈവം നോഹയുടെ സന്തതികളോട് നിത്യമായ ഒരു ഉടമ്പടി ചെയ്തിരുന്നു: ഇനിയും വെള്ളപ്പൊക്കം വഴി ലോകം മുഴുവൻ നശിപ്പിക്കില്ല എന്ന്. ഉടമ്പടിയുടെ അടയാളമായി മഴവില്ല് തന്നു. നോഹയ്ക്കു ദൈവം കൊടുത്ത നിയമങ്ങൾ മുഴുവൻ നമ്മുക്ക് കിട്ടിയില്ല. പക്ഷെ യേശുവിന്റെ അപ്പസ്തോലന്മാർക്കു അറിയാമായിരുന്നു. അവർ എടുത്തു പറയുന്നുണ്ട് അപ്പസ്തോല പ്രവർത്തികൾ 15-ഇൽ.
ഉല്പത്തി 6 : 17-18
ഭൂതലത്തിലെല്ലാം ഞാനൊരു ജലപ്രളയം വരുത്താന്‍ പോകുന്നു. ആകാശത്തിനു കീഴേ ജീവശ്വാസമുള്ള എല്ലാ ജഡവും ഞാന്‍ നശിപ്പിക്കും. ഭൂമുഖത്തുള്ളതെല്ലാം നശിക്കും.
എന്നാല്‍ നീയുമായി ഞാനെന്റെ ഉടമ്പടി ഉറപ്പിക്കും. നീ പെട്ടകത്തില്‍ കയറണം; നിന്റെ കൂടെ നിന്റെ ഭാര്യയും പുത്രന്മാരും അവരുടെ ഭാര്യമാരും.
ഉല്പത്തി 9 : 9-17
നിങ്ങളോടും നിങ്ങളുടെ സന്തതികളോടും ഞാനിതാ ഒരു ഉടമ്പടി ചെയ്യുന്നു.
അതോടൊപ്പം നിന്റെ കൂടെ പെട്ടകത്തില്‍നിന്നു പുറത്തുവന്ന ജീവനുള്ള സകലതിനോടും - പക്ഷികള്‍, കന്നുകാലികള്‍, കാട്ടുജന്തുക്കള്‍ എന്നിവയോടും -
നിങ്ങളുമായുള്ള എന്റെ ഉടമ്പടി ഞാന്‍ ഉറപ്പിക്കുന്നു. ഇനിയൊരിക്കലും വെള്ളപ്പൊക്കംകൊണ്ട് ജീവജാലങ്ങളെല്ലാം നശിക്കാന്‍ ഇടവരുകയില്ല. ഭൂമിയെ നശിപ്പിക്കാന്‍ ഇനിയൊരു വെള്ളപ്പൊക്കമുണ്ടാവില്ല.
ദൈവം തുടര്‍ന്നരുളിച്ചെയ്തു: എല്ലാ തലമുറകള്‍ക്കും വേണ്ടി നിങ്ങളും സകല ജീവജാലങ്ങളുമായി ഞാന്‍ സ്ഥാപിക്കുന്ന എന്റെ ഉടമ്പടിയുടെ അടയാളം ഇതാണ് :
ഭൂമിയുമായുള്ള ഉടമ്പടിയുടെ അടയാളമായി മേഘങ്ങളില്‍ എന്റെ വില്ലു ഞാന്‍ സ്ഥാപിക്കുന്നു.
ഞാന്‍ ഭൂമിക്കുമേലേ മേഘത്തെ അയയ്ക്കുമ്പോള്‍ അതില്‍ മഴവില്ലു പ്രത്യക്ഷപ്പെടും.
നിങ്ങളും സര്‍വജീവജാലങ്ങളുമായുള്ള എന്റെ ഉടമ്പടി ഞാനോര്‍ക്കും. സര്‍വജീവനെയും നശിപ്പിക്കാന്‍ പോരുന്ന ഒരു ജലപ്രളയം ഇനിയൊരിക്കലും ഉണ്ടാകയില്ല.
മേഘങ്ങളില്‍ മഴവില്ലു തെളിയുമ്പോള്‍ ഭൂമുഖത്തുള്ള എല്ലാ ജീവജാലങ്ങളുമായി ചെയ്ത എന്നേക്കുമുള്ള ഉടമ്പടി ഞാനോര്‍ക്കും. ദൈവം നോഹയോട് അരുളിച്ചെയ്തു :
ഭൂമുഖത്തുള്ള സകല ജീവികളുമായി ഞാന്‍ സ്ഥാപിക്കുന്ന ഉടമ്പടിയുടെ അടയാളം ഇതായിരിക്കും.
യഹോവ അബ്രഹാമും സന്തതികളുമായി ഉണ്ടാക്കിയ ഉടമ്പടി എന്താണ്?
ഉല്പത്തി 15 : 18
അന്നു കര്‍ത്താവ് അബ്രാമിനോട് ഒരു ഉടമ്പടി ചെയ്തു: നിന്റെ സന്താന പരമ്പരയ്ക്ക് ഈ നാടു ഞാന്‍ തന്നിരിക്കുന്നു. ഈജിപ്തു നദി മുതല്‍ മഹാനദിയായ യൂഫ്ര ട്ടീസ്വരെയുള്ള സ്ഥലങ്ങള്‍.
ഉല്പത്തി 17 : 1-2
അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോള്‍ കര്‍ത്താവു പ്രത്യക്ഷപ്പെട്ട് അവനോടരുളിച്ചെയ്തു: സര്‍വശക്തനായ ദൈവമാണ് ഞാന്‍; എന്റെ മുമ്പില്‍ വ്യാപരിക്കുക; കുറ്റമറ്റവനായി വര്‍ത്തിക്കുക.
നീയുമായി ഞാന്‍ എന്റെ ഉടമ്പടി സ്ഥാപിക്കും. ഞാന്‍ നിനക്കു വളരെയേറെ സന്തതികളെ നല്‍കും.
ഉല്പത്തി 17 : 3-8
അപ്പോള്‍ അബ്രാം സാഷ്ടാംഗം പ്രണമിച്ചു. ദൈവം അവനോട് അരുളിച്ചെയ്തു:
ഇതാ! നീയുമായുള്ള എന്റെ ഉടമ്പടി: നീ അനവധി ജനതകള്‍ക്കു പിതാവായിരിക്കും.
ഇനിമേല്‍ നീ അബ്രാം എന്നു വിളിക്കപ്പെടുകയില്ല. നിന്റെ പേര് അബ്രാഹം എന്നായിരിക്കും. ഞാന്‍ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു.
നീ സന്താനപുഷ്ടിയുള്ളവനാകും. നിന്നില്‍ നിന്നു ജനതകള്‍ പുറപ്പെടും.
രാജാക്കന്മാരും നിന്നില്‍നിന്ന് ഉദ്ഭവിക്കും. ഞാനും നീയും നിനക്കുശേഷം നിന്റെ സന്തതികളും തമ്മില്‍ തലമുറതലമുറയായി എന്നേക്കും ഞാന്‍ എന്റെ ഉടമ്പടി സ്ഥാപിക്കും; ഞാന്‍ എന്നേക്കും നിനക്കും നിന്റെ സന്തതികള്‍ക്കും ദൈവമായിരിക്കും.
നീ പരദേശിയായി പാര്‍ക്കുന്ന ഈ കാനാന്‍ദേശം മുഴുവന്‍ നിനക്കും നിനക്കുശേഷം നിന്റെ സന്തതികള്‍ക്കുമായി ഞാന്‍ തരും. എന്നെന്നും അത് അവരുടേതായിരിക്കും. ഞാന്‍ അവര്‍ക്കുദൈവമായിരിക്കുകയും ചെയ്യും.
ഉല്പത്തി 17 : 9-11
ദൈവം അബ്രാഹത്തോടു കല്പിച്ചു: നീയും നിന്റെ സന്താനങ്ങളും തലമുറതോറും എന്റെ ഉടമ്പടി പാലിക്കണം.
നിങ്ങള്‍ പാലിക്കേണ്ട ഉടമ്പടി ഇതാണ്: നിങ്ങളില്‍ പുരുഷന്മാരെല്ലാവരും പരിച്ഛേദനം ചെയ്യണം.
നിങ്ങള്‍ അഗ്രചര്‍മ്മം ഛേദിക്കണം. ഞാനും നിങ്ങളുമായുള്ള ഉടമ്പടിയുടെ അടയാളമായിരിക്കും അത്.
ഉല്പത്തി 26 : 5
യഹോവ ദൈവം: "കാരണം, അബ്രാഹം എന്റെ സ്വരം കേള്‍ക്കുകയും എന്റെ നിര്‍ദേശങ്ങളും കല്പനകളും പ്രമാണങ്ങളും നിയമങ്ങളും പാലിക്കുകയും ചെയ്തു."
യഹോവ ഇസഹാക്കുമായി ഉണ്ടാക്കിയ ഉടമ്പടി എന്താണ്?
Note: യഹോവ ദൈവം അബ്രഹാമുമായി ചെയ്ത ഉടമ്പടി തുടർന്നു ഇസഹാക്കുമായി.
ഉല്പത്തി 17 : 21
എന്നാല്‍, സാറായില്‍നിന്ന് അടുത്ത വര്‍ഷം ഈ സമയത്ത് നിനക്കു ജനിക്കാന്‍പോകുന്ന ഇസഹാക്കുമായിട്ടാണ് എന്റെ ഉടമ്പടി ഞാന്‍ സ്ഥാപിക്കുക.
ഉല്പത്തി 26 : 2-5
കര്‍ത്താവു പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ഈജിപ്തിലേക്കു പോകരുത്; ഞാന്‍ പറയുന്ന നാട്ടില്‍ പാര്‍ക്കുക.
ഈ നാട്ടില്‍ത്തന്നെ കഴിഞ്ഞുകൂടുക. ഞാന്‍ നിന്റെ കൂടെയുണ്ടായിരിക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കുകയും ചെയ്യും. നിനക്കും നിന്റെ പിന്‍തലമുറക്കാര്‍ക്കും ഈ പ്രദേശമെല്ലാം ഞാന്‍ തരും. നിന്റെ പിതാവായ അബ്രാഹത്തോടുചെയ്ത വാഗ്ദാനം ഞാന്‍ നിറവേറ്റും.
ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ നിന്റെ സന്തതികളെ ഞാന്‍ വര്‍ധിപ്പിക്കും. ഈ ദേശമെല്ലാം അവര്‍ക്കു ഞാന്‍ നല്‍കും. നിന്റെ സന്തതികളിലൂടെ ഭൂമിയിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും.
കാരണം, അബ്രാഹം എന്റെ സ്വരം കേള്‍ക്കുകയും എന്റെ നിര്‍ദേശങ്ങളും കല്പനകളും പ്രമാണങ്ങളും നിയമങ്ങളും പാലിക്കുകയും ചെയ്തു.
യഹോവ യാക്കോബ് / ഇസ്രയേലുമായി വെച്ച ഉടമ്പടി എന്താണ്?
Note: യഹോവ ദൈവം അബ്രഹാമുമായി ചെയ്ത ഉടമ്പടി തുടർന്നു യാക്കോബുമായി.
ഉല്പത്തി 28 : 11-16
സൂര്യന് അസ്തമിച്ചപ്പോള്‍ അവന് വഴിക്ക് ഒരിടത്ത് തങ്ങുകയും രാത്രി അവിടെ ചെലവഴിക്കുകയും ചെയ്തു. ഒരു കല്ലെടുത്തു തലയ്ക്കു കീഴേവച്ച് അവന് ഉറങ്ങാന്‍ കിടന്നു. അവന് ഒരു ദര്‍ശനം ഉണ്ടായി:
ഭൂമിയില്‍ ഉറപ്പിച്ചിരുന്ന ഒരു ഗോവണി - അതിന്റെ അറ്റം ആകാശത്തു മുട്ടിയിരുന്നു. ദൈവദൂതന്മാര് അതിലൂടെ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു.
ഗോവണിയുടെ മുകളില്‍ നിന്നുകൊണ്ടു കര്‍ത്താവ് അരുളിച്ചെയ്തു: ഞാന്‍ നിന്റെ പിതാവായ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ദൈവമായ കര്‍ത്താവാണ്. നീ കിടക്കുന്ന ഈ മണ്ണു നിനക്കും നിന്റെ സന്തതികള്‍ക്കും ഞാന്‍ നല്‍കും.
നിന്റെ സന്തതികള്‍ ഭൂമിയിലെ പൂഴിപോലെ എണ്ണമറ്റവരായിരിക്കും. കിഴക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും വടക്കോട്ടും നിങ്ങള്‍ വ്യാപിക്കും. നിന്നിലൂടെയും നിന്റെ സന്തതികളിലൂടെയും ഭൂമിയിലെ ഗോത്രങ്ങളെല്ലാം അനുഗ്രഹിക്കപ്പെടും.
ഇതാ, ഞാന്‍ നിന്നോടു കൂടെയുണ്ട്. നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ കാത്തുരക്ഷിക്കും, നിന്നെ ഈ നാട്ടിലേക്കു തിരിയേ കൊണ്ടുവരും. നിന്നോടു പറഞ്ഞതൊക്കെ നിറവേറ്റുന്നതുവരെ ഞാന്‍ നിന്നെ കൈവിടുകയില്ല.
അപ്പോള്‍ യാക്കോബ് ഉറക്കത്തില്‍ നിന്നുണര്‍ന്നു. അവന് പറഞ്ഞു: തീര്‍ച്ചയായും കര്‍ത്താവ് ഈ സ്ഥലത്തുണ്ട്.
യഹോവ ഇസ്രായേൽ ജനവുമായി വെച്ച ഉടമ്പടി എന്താണ്?
Note: യഹോവ ദൈവം അബ്രഹാമുമായി ചെയ്ത ഉടമ്പടി തുടർന്നു ഇസ്രായേൽ ജനവുമായി. ദൈവം ഇസ്രായേൽ ജനത്തെ ഈജിപ്തിൽനിന്നു പുറത്തു കൊണ്ടുവന്നിട്ടു അവരുമായി ഒരു ഉടമ്പടിയിൽ കയറി.
പുറപ്പാട് 2 : 24
ദൈവം അവരുടെ ദീനരോദനം ശ്രവിക്കുകയും അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ചെയ്ത ഉടമ്പടി ഓര്‍മിക്കുകയും ചെയ്തു. അവിടുന്ന് അവരെ കടാക്ഷിച്ചു.
പുറപ്പാട് 19 : 5
അതുകൊണ്ടു നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കുകയും എന്റെ ഉടമ്പടി പാലിക്കുകയും ചെയ്താല്‍ നിങ്ങള്‍ എല്ലാ ജനങ്ങളിലും വച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ സ്വന്തം ജനമായിരിക്കും; കാരണം, ഭൂമി മുഴുവന്‍ എന്റേതാണ്.
പുറപ്പാട് 24 : 7
അനന്തരം, ഉടമ്പടി ഗ്രന്ഥമെടുത്ത് ജനങ്ങള്‍ കേള്‍ക്കെ വായിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: യഹോവ കല്പിച്ചതെല്ലാം ഞങ്ങള്‍ ചെയ്യും. ഞങ്ങള്‍ അനുസരണമുള്ളവരായിരിക്കും.
പുറപ്പാട് 24 : 8
അപ്പോള്‍ മോശ രക്തമെടുത്ത് ജനങ്ങളുടെ മേല്‍ തളിച്ചുകൊണ്ടു പറഞ്ഞു: ഈ വചനങ്ങളെല്ലാം ആധാരമാക്കി യഹോവ നിങ്ങളോടു ചെയ്ത ഉടമ്പടിയുടെ രക്തമാകുന്നു ഇത്.
പുറപ്പാട് 31 : 16-17
ഇസ്രായേല്‍ ജനം ശാശ്വതമായ ഒരുടമ്പടിയായി തലമുറതോറും സാബത്താചരിക്കണം.
ഇത് എനിക്കും ഇസ്രായേല്‍ ജനത്തിനും മധ്യേ ശാശ്വതമായ ഒരടയാളമാണ്; കര്‍ത്താവ് ആറു ദിവസംകൊണ്ട് ആകാശവും ഭൂമിയും സൃഷ്ടിക്കുകയും ഏഴാം ദിവസം ജോലിയില്‍നിന്നു വിരമിച്ചു വിശ്രമിക്കുകയും ചെയ്തതിന്റെ അടയാളം.
പുറപ്പാട് 31 : 18
സീനായ് മലയില്‍ വച്ചു മോശയോടു സംസാരിച്ചതിനുശേഷം ഉടമ്പടിയുടെ രണ്ടു പ്രതികള്‍ - തന്റെ വിരല്‍കൊണ്ടെഴുതിയ രണ്ടു കല്പലകകള് - ദൈവം അവനു നല്കി.
നിയമാവര്‍ത്തനം 7 : 9
അതിനാല്‍, നിങ്ങള്‍ അറിഞ്ഞുകൊള്ളുക, നിങ്ങളുടെ ദൈവമായ യഹോവയാണ് ദൈവം. തന്നെ സ്നേഹിക്കുകയും തന്റെ കല്പന പാലിക്കുകയുംചെയ്യുന്നവനോട് ആയിരം തലമുറകള്‍വരെ ഉടമ്പടി പാലിക്കുകയും അചഞ്ചലമായ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്ന വിശ്വസ്തനായ ദൈവം.
നിയമാവര്‍ത്തനം 31 : 26
ഈ നിയമപുസ്തകമെടുത്ത് നിങ്ങളുടെ ദൈവമായ യഹോവയുടെ ഉടമ്പടിയുടെ പേടകത്തിനരികില്‍ വയ്ക്കുവിന്. അവിടെ ഇതു നിങ്ങള്‍ക്കെതിരേ ഒരു സാക്ഷ്യമായിരിക്കട്ടെ.
ഉടമ്പടി ലംഘനം ദൈവം എങ്ങനെ കാണുന്നു?
One:
ഏശയ്യാ 24 : 5-6
ആകാശം ഭൂമിയോടൊപ്പം വാടിപ്പോകുന്നു. ഭൂമി അതിലെ നിവാസികള്‍ നിമിത്തം അശുദ്ധമായിത്തീര്‍ന്നിരിക്കുന്നു. അവര്‍ നിയമം ലംഘിക്കുകയും കല്പനകളില്നിന്നു വ്യതിചലിക്കുകയും അങ്ങനെ ശാശ്വതമായ ഉടമ്പടിക്കു ഭംഗം വരുത്തുകയും ചെയ്തിരിക്കുന്നു.
അതിനാല്‍, ശാപം ഭൂമിയെ വിഴുങ്ങുകയും ഭൂവാസികള്‍ തങ്ങളുടെ അകൃത്യത്തിന്റെ ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ഭൂമിയിലെ നിവാസികള്‍ ദഹിച്ചുതീരുന്നു. ചുരുക്കം പേര് മാത്രം അവശേഷിക്കുന്നു.
Two:
പുറപ്പാട് 20 : 5-6 (പത്തു കല്പനകളിൽ ദൈവം പറഞ്ഞത്)
യഹോവ ദൈവം: "...എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ യഹോവ, അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന* പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്ഷിക്കും.
എന്നാല്‍, എന്നെ സ്നേഹിക്കുകയും എന്റെ കല്പനകള് പാലിക്കുകയും** ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും."
*ദൈവത്തെ വെറുക്കുന്നത് = ദൈവ കല്പനകൾ ലംഖിക്കുക
**ദൈവത്തെ സ്നേഹിക്കുന്നത് = ദൈവ കല്പനകൾ പാലിക്കുക
യഹോവ ദാവീദുമായി വെച്ച ഉടമ്പടി എന്താണ്?
Note: ഇത് യഹോവ ദൈവം ദാവീദുമായി മാത്രം ഉണ്ടാക്കിയ ഉടമ്പടിയാണ്: ദാവീദിന്റെ സിംഹാസനം എന്നേയ്ക്കുമായി ഉറപ്പിക്കും എന്ന ആ ഉടമ്പടി.
സങ്കീര്‍ത്തനങ്ങള്‍ 89 : 3-4
അവിടുന്ന് അരുളിച്ചെയ്തു: എന്റെ തിരഞ്ഞെടുക്കപ്പെട്ടവനുമായി ഞാന്‍ ഒരു ഉടമ്പടിയുണ്ടാക്കി; എന്റെ ദാസനായ ദാവീദിനോടു ഞാന്‍ ശപഥം ചെയ്തു.
നിന്റെ സന്തതിയെ എന്നേക്കുമായി ഞാന്‍ ഉറപ്പിക്കും; നിന്റെ സിംഹാസനം തലമുറകളോളം ഞാന്‍ നിലനിറുത്തും.
2 സാമുവല്‍ 7 : 8-16
അതുകൊണ്ട് നീ ഇപ്പോള്‍ എന്റെ ദാസനായ ദാവീദിനോടു പറയണം: സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു, ആട്ടിടയനായിരുന്ന നിന്നെ മേച്ചില്‍ സ്ഥലത്തുനിന്ന് എടുത്ത് എന്റെ ജനമായ ഇസ്രായേലിന് അധിപനായി ഞാന്‍ നിയമിച്ചു.
നീ പോയിടത്തെല്ലാം ഞാന്‍ നിന്നോടുകൂടെയുണ്ടായിരുന്നു. നിന്റെ മുന്പില് നിന്റെ ശത്രുക്കളെയെല്ലാം ഞാന്‍ നശിപ്പിച്ചു;
ഭൂമിയിലുള്ള മഹാത്മാക്കളെപ്പോലെ നിന്നെ ഞാന്‍ മഹാനാക്കും.
എന്റെ ജനമായ ഇസ്രായേലിനു ഞാന്‍ ഒരു സ്ഥലം കല്പിച്ചുകൊടുക്കും. അവര്‍ ഇനിയും സുരക്ഷിതരായി സ്വന്തം സ്ഥലത്തു പാര്‍ക്കേണ്ടതിന് ഞാന്‍ അവരെ നട്ടുപിടിപ്പിക്കും. എന്റെ ജനമായ ഇസ്രായേലിനു ഞാന്‍ ന്യായാധിപന്മാരെ നിയമിച്ചാക്കുന്നതിനു മുന്‍പുള്ള കാലത്തെപ്പോലെ ദുഷ്ടന്മാര് അവരെ ഇനി പീഡിപ്പിക്കുകയില്ല. ശത്രുക്കളില്‍നിന്ന് നിനക്കു ഞാന്‍ ശാന്തി നല്‍കും. നിന്നെ ഒരു വംശമായി വളര്‍ത്തുമെന്നും കര്‍ത്താവ് അരുളിച്ചെയ്യുന്നു.
നിന്റെ കുടുംബവും രാജത്വവും എന്റെ മുന്പില് സ്ഥിരമായിരിക്കും. നിന്റെ സിംഹാസനം എന്നേക്കും നിലനില്ക്കും.
യേശു ദാവീദിന്റെ വംശത്തിൽനിന്നു വരുമെന്ന് പ്രവചനങ്ങൾ:
സങ്കീര്‍ത്തനങ്ങള്‍ 89 : 27-29
ഞാന്‍ അവനെ എന്റെ ആദ്യജാതനും ഭൂമിയിലെ രാജാക്കന്മാരില് അത്യുന്നതനും ആക്കും.
എന്റെ കരുണ എപ്പോഴും അവന്റെ മേല്‍ ഉണ്ടായിരിക്കും; അവനോടുള്ള എന്റെ ഉടമ്പടി അചഞ്ചലമായി നിലനില്ക്കും.
ഞാന്‍ അവന്റെ വംശത്തെ ശാശ്വതമാക്കും; അവന്റെ സിംഹാസനം ആകാശമുള്ളിടത്തോളം കാലം നിലനില്ക്കും.
ജറെമിയാ 23 : 5-6
ഇതാ, ഞാന്‍ ദാവീദിന്റെ വംശത്തില്‍ നീതിയുടെ ശാഖ മുളപ്പിക്കുന്ന ദിവസം വരുന്നു - കര്‍ത്താവ് അരുളിച്ചെയ്യുന്നു. അവന് രാജാവായി വാഴുകയും ബുദ്ധിപൂര്‍വം ഭരിക്കുകയും ചെയ്യും. നാട്ടില്‍ നീതിയുംന്യായവും അവന് നടപ്പാക്കും.
അവന്റെ നാളുകളില്‍ യൂദാ രക്ഷിക്കപ്പെടും; ഇസ്രായേല്‍ സുരക്ഷിതമായിരിക്കും. കര്‍ത്താവാണു ഞങ്ങളുടെ നീതി എന്ന പേരിലായിരിക്കും അവന് അറിയപ്പെടുക.
ദാവീദ് ഉടമ്പടിയെക്കുറിച്ചു എഴുതിയത് എന്താണ്?
സങ്കീര്‍ത്തനങ്ങള്‍ 25 : 10, 14
യഹോവയുടെ ഉടമ്പടിയും പ്രമാണങ്ങളും പാലിക്കുന്നവര്‍ക്ക് അവിടുത്തെ വഴികള്‍ സത്യവും സ്നേഹവുമാണ്.
യഹോവയുടെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവര്‍ക്കുള്ളതാണ്, അവിടുന്നു തന്റെ ഉടമ്പടി അവരെ അറിയിക്കും.
സങ്കീര്‍ത്തനങ്ങള്‍ 78 : 9-10, 37
വില്ലാളികളായ എഫ്രായിംകാര്‍ യുദ്ധ ദിവസം പിന്തിരിഞ്ഞോടി.
അവര്‍ ദൈവത്തിന്റെ ഉടമ്പടിയെ ആദരിച്ചില്ല; അവിടുത്തെ നിയമമനുസരിച്ചു നടക്കാന്‍ കൂട്ടാക്കിയുമില്ല.
അവരുടെ ഹൃദയം അവിടുത്തോടു ചേര്‍ന്നുനിന്നില്ല; അവിടുത്തെ ഉടമ്പടിയോടു വിശ്വസ്തത പുലര്‍ത്തിയില്ല.
സങ്കീര്‍ത്തനങ്ങള്‍ 103 : 17-18
എന്നാല്‍, യഹോവയുടെ കാരുണ്യം അവിടുത്തെ ഭക്തരുടെമേല്‍ എന്നേക്കുമുണ്ടായിരിക്കും; അവിടുത്തെ നീതി തലമുറകളോളം നിലനില്ക്കും.
അവിടുത്തെ ഉടമ്പടി പാലിക്കുന്നവരുടെയും അവിടുത്തെ കല്പനകള് ശ്രദ്ധാപൂര്‍വം അനുസരിക്കുന്നവരുടെയും മേല്‍ത്തന്നെ.
സങ്കീര്‍ത്തനങ്ങള്‍ 105 : 8-10
അവിടുന്നു തന്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും; തന്റെ വാഗ്ദാനം തലമുറകള്‍ വരെ ഓര്‍മിക്കും.
അബ്രാഹത്തോടു ചെയ്ത ഉടമ്പടി, ഇസഹാക്കിനു ശപഥപൂര്‍വം നല്കിയ വാഗ്ദാനംതന്നെ.
അവിടുന്ന് അതു യാക്കോബിന് ഒരു ചട്ടമായും ഇസ്രായേലിനു ശാശ്വതമായ ഒരു ഉടമ്പടിയായും സ്ഥിരീകരിച്ചു.
സങ്കീര്‍ത്തനങ്ങള്‍ 111 : 5
തന്റെ ഭക്തര്‍ക്ക് അവിടുന്ന് ആഹാരം നല്കുന്നു; അവിടുന്നു തന്റെ ഉടമ്പടിയെ എപ്പോഴും അനുസ്മരിക്കുന്നു.
യൂദാ ഭവനം (യഹൂദർ) ഉടമ്പടി ലംഖിച്ചോ?
ജറെമിയാ 11 : 1-7
യഹോവയിൽ നിന്നു ജറെമിയായ്ക്കു ലഭിച്ച അരുളപ്പാട്: ഈ ഉടമ്പടിയുടെ നിബന്ധന കേള്‍ക്കുക. അത് യൂദായിലെ ജനങ്ങളോടും ജറുസലെം നിവാസികളോടും പറയുക.
അത് യൂദായിലെ ജനങ്ങളോടും ജറുസലെം നിവാസികളോടും പറയുക.
നീ അവരോടു പറയണം:
ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: ഈജിപ്തില്‍നിന്ന്, ഇരുമ്പുചൂളയില്‍നിന്ന്, നിങ്ങളുടെ പിതാക്കന്മാരെ മോചിപ്പിച്ചപ്പോള്‍ അവരോടു ചെയ്ത ഉടമ്പടിയുടെ വാക്കുകൾ കേൾക്കാത്തവർ ശപിക്കപ്പെട്ടവർ (in original Hebrew). നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കണം; ഞാന്‍ കല്പിക്കുന്നത് ചെയ്യുകയും വേണം. അങ്ങനെ നിങ്ങള്‍ എന്റെ ജനവും ഞാന്‍ നിങ്ങളുടെ ദൈവവുമായിരിക്കും.
ഇന്നു നിങ്ങള്‍ക്കുള്ളതു പോലെ പാലും തേനും ഒഴുകുന്ന ഒരു നാട് നല്കുമെന്നു നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത വാഗ്ദാനം ഞാന്‍ നിറവേറ്റും. യഹോവ അങ്ങനെ ആകട്ടെ - ഞാന്‍ മറുപടി പറഞ്ഞു.
യഹോവ എന്നോടു വീണ്ടും അരുളിച്ചെയ്തു: ഈ ഉടമ്പടിയുടെ നിബന്ധനകള്‍ക്കൊത്ത് പ്രവര്‍ത്തിക്കുവിന്‍ എന്ന് യൂദായിലെ നഗരങ്ങളിലും ജറുസലെമിലെ വീഥികളിലും വിളംബരം ചെയ്യുക.
ഈജിപ്തില്‍നിന്നു നിങ്ങളുടെ പിതാക്കന്മാരെ കൂട്ടിക്കൊണ്ടുപോന്നതു മുതല്‍ ഇന്നുവരെയും എന്റെ വാക്കനുസരിക്കുക എന്നു ഞാന്‍ അവരെ നിരന്തരം ഉദ്ബോധിപ്പിച്ചിരുന്നു.
ഇസ്രായേൽ ഭവനം (എഫ്രായിം, 10 ഗോത്രങ്ങൾ) ഉടമ്പടി ലംഖിച്ചോ?
ഭൂരിഭാഗം ക്രിസ്ത്യാനികൾ ഇസ്രായേൽക്കാർ ആണ്.
1 രാജാക്കന്മാര് 11 : 11
യഹോവ സോളമനോട് അരുളിച്ചെയ്തു: നിന്റെ മനസ്സ് ഇങ്ങനെ തിരിയുകയും എന്റെ ഉടമ്പടിയും ഞാന്‍ നല്കിയ കല്പനകളും പാലിക്കാതിരിക്കുകയും ചെയ്തതിനാല്‍, ഞാന്‍ രാജ്യം നിന്നില്‍നിന്നു പറിച്ചെടുത്ത് നിന്റെ ദാസനു നല്‍കും.
2 രാജാക്കന്മാര് 18 : 11-12
അസ്സീറിയാരാജാവ് ഇസ്രായേല്‍ക്കാരെ (എഫ്രായിം, 10 ഗോത്രങ്ങൾ) അസ്സീറിയായിലേക്കു കൊണ്ടുപോയി. ഹാലാ, ഗോസാനിലെ ഹാബോര്‍നദീതീരം, മെദിയാനഗരങ്ങള്‍ എന്നിവിടങ്ങളില്‍ പാര്‍പ്പിച്ചു.
കാരണം, അവര്‍ ദൈവമായ യഹോവയുടെ സ്വരം ശ്രവിക്കാതെ അവിടുത്തെ ഉടമ്പടി ലംഘിക്കുകയും യഹോവയുടെ ദാസനായ മോശയുടെ കല്പനകള് പാലിക്കാതിരിക്കുകയും ചെയ്തു. അവര്‍ അവ ശ്രദ്ധിക്കുകയോ അനുസരിക്കുകയോ ചെയ്തില്ല.
ഹോസിയാ 4 : 6
"അജ്ഞതനിമിത്തം എന്റെ ജനം നശിക്കുന്നു. നീ വിജ്ഞാനം തിരസ്കരിച്ചതുകൊണ്ട് എന്റെ പുരോഹിതനായിരിക്കുന്നതില്‍നിന്നു നിന്നെ ഞാന്‍ തിരസ്കരിക്കുന്നു. നീ നിന്റെ ദൈവത്തിന്റെ കല്പന വിസ്മരിച്ചതുകൊണ്ട് ഞാനും നിന്റെ സന്തതികളെ വിസ്മരിക്കും."
ഹോസിയാ 8 : 11-12
"എഫ്രായിം പാപത്തിനായി ബലിപീഠങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. അത് അവനു പാപം ചെയ്യാനുള്ള പീഠങ്ങളായി. ഞാന്‍ അവന് അനേകം പ്രമാണങ്ങള്‍ എഴുതിക്കൊടുത്തിരുന്നെങ്കില്‍തന്നെയും അവന് അവ അപരിചിതമായി തോന്നുമായിരുന്നു."
സങ്കീര്‍ത്തനങ്ങള്‍ 78 : 9-10, 37
വില്ലാളികളായ എഫ്രായിംകാര്‍ യുദ്ധ ദിവസം പിന്തിരിഞ്ഞോടി.
അവര്‍ ദൈവത്തിന്റെ ഉടമ്പടിയെ ആദരിച്ചില്ല; അവിടുത്തെ നിയമമനുസരിച്ചു നടക്കാന്‍ കൂട്ടാക്കിയുമില്ല.
അവരുടെ ഹൃദയം അവിടുത്തോടു ചേര്‍ന്നുനിന്നില്ല; അവിടുത്തെ ഉടമ്പടിയോടു വിശ്വസ്തത പുലര്‍ത്തിയില്ല.
യേശുവും ഉടമ്പടിയും തമ്മിൽ എന്താണ് ബന്ധം?
യേശു ഈ ഉടമ്പടി തന്നെ ആണ് യേശുവിന്റെ രക്തം കൊണ്ട് ഉറപ്പിച്ചത്.
മലാക്കി 3 : 1
ഇതാ, എനിക്കുമുന്പേ വഴിയൊരുക്കാന്‍ ഞാന്‍ എന്റെ ദൂതനെ അയയ്ക്കുന്നു (സ്നാപക യോഹന്നാൻ). നിങ്ങള്‍ തേടുന്ന കർത്താവ് ഉടന്‍ തന്നെ തന്റെ ആലയത്തിലേക്കു വരും. നിനക്കു പ്രിയങ്കരനായ, ഉടമ്പടിയുടെ ദൂതന് (യേശു മിശിഹാ)** ഇതാ വരുന്നു - സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
**Note: യേശുവിനെ ഉടമ്പടിയുടെ ദൂതൻ എന്നാണ് വിളിച്ചിരിക്കുന്നത്.
ഹെബ്രായര്‍ 8 : 8-12
അവിടുന്ന് അവരെ കുറ്റപ്പെടുത്തിക്കൊണ്ട് അരുളിചെയ്യുന്നു: യഹോവ അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ക്കുടുംബവും യൂദാക്കുടുംബവുമായി ഞാന്‍ ഒരു പുതിയ ഉടമ്പടി സ്ഥാപിക്കുന്ന ദിവസങ്ങള്‍ വരുന്നു.
ആ ഉടമ്പടി, അവരുടെ പിതാക്കന്മാരെ ഈജിപ്തില്‍ നിന്നു പുറത്തുകൊണ്ടുവരാന്‍ അവരെ കൈപിടിച്ചുനടത്തിയ ആദിവസം അവരുമായി ചെയ്ത ഉടമ്പടിപോലെ ആയിരിക്കുകയില്ല. എന്തെന്നാല്‍,
യഹോവ അരുളിച്ചെയ്യുന്നു: അവര്‍ എന്റെ ഉടമ്പടിയില്‍ ഉറച്ചുനിന്നില്ല. അതുകൊണ്ട് ഞാനും അവരെ ശ്രദ്ധിച്ചില്ല. യഹോവ അരുളിച്ചെയ്യുന്നു: ആ ദിവസങ്ങള്‍ക്കുശേഷം ഇസ്രായേല്‍ ഭവനവുമായി ഞാന്‍ ചെയ്യുന്ന ഉടമ്പടി ഇതാണ്: എന്റെ നിയമങ്ങള്‍ അവരുടെ മനസ്സില്‍ ഞാന്‍ സ്ഥാപിക്കും. അവരുടെ ഹൃദയത്തില്‍ ഞാന്‍ അവ ആലേഖനം ചെയ്യും. ഞാന്‍ അവര്‍ക്കു ദൈവമായിരിക്കും, അവര്‍ എനിക്കു ജനവും.
ആരും തന്റെ സഹപൗരനെയോ സഹോദരനെയോ കര്‍ത്താവിനെ അറിയുക എന്നു പറഞ്ഞു പഠിപ്പിക്കേണ്ടതില്ല. എന്തെന്നാല്‍, അവരിലെ ഏറ്റവും ചെറിയവന് മുതല്‍ ഏറ്റവും വലിയവന്‍ വരെ എല്ലാവരും എന്നെ അറിയും.
അവരുടെ അനീതികളുടെ നേര്‍ക്കു ഞാന്‍ കരുണയുള്ളവനായിരിക്കും. അവരുടെ പാപങ്ങള്‍ ഞാന്‍ ഒരിക്കലും ഓര്‍ക്കുകയുമില്ല.
മത്തായി 26 : 28
യേശു: "ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്തമാണ്."
പത്തു കല്പനകളെ ബൈബിളിൽ എന്താണ് വിളിച്ചിരിക്കുന്നത്?
പുറപ്പാട് 31 : 18
സീനായ് മലയില്‍ വച്ചു മോശയോടു സംസാരിച്ചതിനുശേഷം ഉടമ്പടിയുടെ രണ്ടു പ്രതികള്‍ - തന്റെ വിരല്‍കൊണ്ടെഴുതിയ രണ്ടു കല്പലകകള് - ദൈവം അവനു നല്കി.
പുറപ്പാട് 34 : 28
മോശ നാല്പതു പകലും നാല്പതു രാവും യഹോവയുടെ കൂടെ അവിടെ ചെലവഴിച്ചു. അവന് ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്തില്ല. ഉടമ്പടിയുടെ വചനങ്ങളായ പത്തു പ്രമാണങ്ങള്‍ അവന് (ദൈവം) പലകകളില്‍ എഴുതി.
സാബത്തു പാലിക്കുന്നത് ഉടമ്പടിയുടെ ഭാഗം ആണോ?
പുറപ്പാട് 31 : 12-17
യഹോവ മോശയോട് അരുളിച്ചെയ്തു:
"ഇസ്രായേല്‍ ജനത്തോടു പറയുക, നിങ്ങള്‍ എന്റെ സാബത്ത് സൂക്ഷ്മമായി ആചരിക്കണം. എന്തെന്നാല്‍, യഹോവയായ ഞാനാണ് നിങ്ങളെ വിശുദ്ധീകരിക്കുന്നതെന്നു നിങ്ങള്‍ അറിയാന്‍വേണ്ടി ഇത് എനിക്കും നിങ്ങള്‍ക്കും മധ്യേ തലമുറതോറും അടയാളമായിരിക്കും.
നിങ്ങള്‍ സാബത്ത് ആചരിക്കണം. കാരണം, അതു നിങ്ങള്‍ക്കു വിശുദ്ധമായ ഒരു ദിവസമാണ്. അതിനെ അശുദ്ധമാക്കുന്നവന് വധിക്കപ്പെടണം. അന്നു ജോലി ചെയ്യുന്നവന് ജനത്തില്‍ നിന്നു വിച്ഛേദിക്കപ്പെടണം. ആറു ദിവസം ജോലി ചെയ്യണം.
എന്നാല്‍ ഏഴാം ദിവസം സാബത്താണ്; യഹോവയ്ക്കു വിശുദ്ധമായ വിശ്രമദിനം. സാബത്തു ദിവസം ജോലിചെയ്യുന്നവന് വധിക്കപ്പെടണം.
ഇസ്രായേല്‍ ജനം ശാശ്വതമായ ഒരുടമ്പടിയായി തലമുറതോറും സാബത്താചരിക്കണം.
ഇത് എനിക്കും ഇസ്രായേല്‍ ജനത്തിനും മധ്യേ ശാശ്വതമായ ഒരടയാളമാണ്; യഹോവ ആറു ദിവസംകൊണ്ട് ആകാശവും ഭൂമിയും സൃഷ്ടിക്കുകയും ഏഴാം ദിവസം ജോലിയില്‍നിന്നു വിരമിച്ചു വിശ്രമിക്കുകയും ചെയ്തതിന്റെ അടയാളം."
ഏശയ്യാ 56 : 6-7
"എന്നെ സേവിക്കാനും എന്റെ നാമത്തെ സ്നേഹിക്കാനും എന്റെ ദാസരായിരിക്കാനും എന്നോടു ചേര്‍ന്നു നില്‍ക്കുകയും സാബത്ത് അശുദ്ധമാക്കാതെ ആചരിക്കുകയും എന്റെ ഉടമ്പടിയോടു വിശ്വസ്തത പുലര്‍ത്തുകയും ചെയ്യുന്ന പരദേശികളെയും ഞാന്‍ എന്റെ വിശുദ്ധഗിരിയിലേക്കു കൊണ്ടുപോകും. എന്റെ പ്രാര്‍ഥനാലയത്തില്‍ അവര്‍ക്കു സന്തോഷം നല്‍കും.
അവരുടെ ദഹനബലികളും മറ്റു ബലികളും എന്റെ ബലിപീഠത്തില്‍ സ്വീകാര്യമായിരിക്കും.
എന്റെ ആലയം എല്ലാ ജനതകള്‍ക്കുമുള്ള പ്രാര്‍ഥനാലയമെന്ന് അറിയപ്പെടും."
ചോദ്യം: ദൈവത്തിനു ഒരു സാബത്തു ദിവസമേ ഉള്ളു. യഥാർത്ഥ സാബത്തു ഏതു ദിവസം ആണ്?