ലേവ്യര്‍ 23 : 2 - ഇസ്രായേല്‍ ജനത്തോടു പറയുക, വിശുദ്ധ സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടേണ്ട കര്‍ത്താവിന്റെ (യഹോവയുടെ) തിരുനാളുകള്‍ ഇവയാണ്.
ആരുടെ തിരുന്നാളുകൾ? കര്‍ത്താവിന്റെ, യഹോവയുടെ
ലേവ്യർ 23 ഇൽ യഹോവയുടെ തിരുന്നാളുകൾ ദൈവം അറിയിച്ചിട്ടുണ്ട്:
പെസഹാ (Passover)
പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാൾ (Feast of Unleavened Bread)
ആദ്യഫലങ്ങളുടെ തിരുനാൾ (Feast of First Fruits)
ആഴ്ചകളുടെ തിരുനാൾ (Pentecost)
കാഹളങ്ങളുടെ തിരുനാൾ (Day of Trumpets)
പ്രായശ്ചിത്ത ദിനം (Day of Atonement)
കൂടാരത്തിരുന്നാൽ (Feast of Tabernacles)
ഇസ്രാഈലിന്റെ തിരുന്നാളുകൾ അല്ല, പകരം യഹോവയുടെ തിരുന്നാളുകൾ ആണ് ഇവ.
ഇല്ല, അതിൽ ഈസ്റ്റർ ഇല്ല, ക്രിതുമസ് ഇല്ല. അതൊക്കെ മനുഷ്യരുടെ പാരമ്പര്യങ്ങൾ ആണ്. കർത്തവിൻ്റെ അല്ല.
മത്തായി 15 : 3 - അവന് (യേശു) മറുപടി പറഞ്ഞു: നിങ്ങളുടെ പാരമ്പര്യത്തിന്റെ പേരില്‍ നിങ്ങള്‍ ദൈവത്തിന്റെ പ്രമാണം ലംഖിക്കുന്നതു എന്തുകൊണ്ട്?
അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ 2 : 1-4
പന്തക്കുസ്താദിനം സമാഗതമായപ്പോള്‍ അവരെല്ലാവരും (അപ്പസ്തോലന്മാർ) ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു.
കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി. അത് അവര്‍ സമ്മേളിച്ചിരുന്ന വീടുമുഴുവന്‍ നിറഞ്ഞു.
അഗ്നിജ്വാലകള്‍പോലുള്ള നാവുകള്‍ തങ്ങളോരോരുത്തരുടെയുംമേല്‍ വന്നു നില്ക്കുന്നതായി അവര്‍ കണ്ടു.
അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു. ആത്മാവുകൊടുത്ത ഭാഷണവരമനുസരിച്ച് അവര്‍ വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങി.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 18 : 21**
പൗലോസ്: “ഈ വരാനിരിക്കുന്ന പെരുന്നാൾ ഞാൻ തീർച്ചയായും ജറുസലേമിൽ ആഘോഷിക്കണം; ദൈവഹിതമുണ്ടെങ്കിൽ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരും” എന്നു പറഞ്ഞുകൊണ്ട് അവൻ അവരോട് വിട പറഞ്ഞു.
**യഥാർത്ഥ ഗ്രീക്കിൽ - അതായതു പൗലോസ് യെഹോവയുടെ പെരുന്നാൾ ആഘോഷിക്കാൻ ജറുസലേമിൽ പോയെന്നു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 20 : 6
പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവസങ്ങള്‍ക്കുശേഷം ഞങ്ങള്‍ (പൗലോസ്) ഫിലിപ്പിയില്‍നിന്നു സമുദ്രയാത്ര ചെയ്ത് അഞ്ചുദിവസംകൊണ്ട് ത്രോവാസില്‍ അവരുടെയടുത്തെത്തി.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 20 : 16
സാധിക്കുമെങ്കില്‍, പന്തക്കുസ്താദിനത്തില്‍ ജറുസലെമില്‍ എത്തിച്ചേരാന്‍ അവനു (പൗലോസ്) തിടുക്കമായിരുന്നു.
1 കോറിന്തോസ് 5 : 8
അതിനാല്‍, അശുദ്ധിയും തിന്മയുമാകുന്ന പഴയ പുളിപ്പുകൊണ്ടല്ല, ആത്മാര്‍ഥതയും സത്യവുമാകുന്ന പുളിപ്പില്ലാത്ത അപ്പംകൊണ്ട് നമുക്കു തിരുനാള്‍ ആഘോഷിക്കാം.
നമ്മളും ദൈവവും തമ്മിൽ ഉള്ള ഒരു അടയാളം ആണ് ദൈവത്തിന്റെ സാബത്തുകൾ എന്ന് ദൈവം പറയുന്നു.
എസെക്കിയേല്‍ 20 : 12
തങ്ങളെ വിശുദ്ധീകരിക്കുന്ന കര്‍ത്താവ് (യെഹോവ) ഞാനാണെന്ന് അവര്‍ അറിയാന്‍വേണ്ടി അവര്‍ക്കും എനിക്കുമിടയില്‍ അടയാളമായി എൻ്റെ സാബത്തുകളും ഞാന്‍ അവര്‍ക്കു നല്കി.
എസെക്കിയേല്‍ 20 : 20
നിങ്ങളുടെ ദൈവമായ കര്‍ത്താവ് (യെഹോവ) ഞാനാണ് എന്നു നിങ്ങള്‍ ഗ്രഹിക്കാന്‍ വേണ്ടി നിങ്ങള്‍ക്കും എനിക്കുമിടയില്‍ ഒരു അടയാളമായി എന്റെ സാബത്തുകള്‍ നിങ്ങള്‍ വിശുദ്ധമായി ആചരിക്കുക.
പുറപ്പാട് 31 : 13
ഇസ്രായേല്‍ ജനത്തോടു പറയുക, നിങ്ങള്‍ എൻ്റെ സാബത്ത് സൂക്ഷ്മമായി ആചരിക്കണം. എന്തെന്നാല്‍, യെഹോവയായ ഞാനാണ് നിങ്ങളെ വിശുദ്ധീകരിക്കുന്നതെന്നു നിങ്ങള്‍ അറിയാന്‍വേണ്ടി ഇത് എനിക്കും നിങ്ങള്‍ക്കും മധ്യേ തലമുറതോറും അടയാളമായിരിക്കും.
കുറിപ്പ്:
"എൻ്റെ സാബത്ത്" എന്നാണ് ദൈവം വിളിച്ചത്; മനുഷ്യരുടെ അല്ല. ഇസ്രയേലിന്റെ അല്ല. യെഹോവയുടെ.
നിങ്ങൾ വായിച്ചു: നമ്മളും ദൈവവും തമ്മിൽ ഉള്ള അടയാളം ആണ് യഹോവയുടെ സാബത്തുകൾ.
"തലമുറതോറും" - ദൈവം പറഞ്ഞില്ല ഇവിടെ ദൈവത്തിന്റെ പുത്രൻ വരുന്നത് വരെ എന്ന്. പകരം തലമുറതോറും നിങ്ങൾ ദൈവത്തിന്റെ സാബത്ത് ആചരിക്കണം എന്നാണ്.
സഖറിയാ 14 : 3-4, 8-9, 12, 16-19
3 യെഹോവ പുറപ്പെട്ട് യുദ്ധദിനത്തിലെന്നപോലെ ആ ജനതകളോടു പൊരുതും.
4 ജറുസലെമിനു കിഴക്കുള്ള ഒലിവുമലയില്‍ അന്ന് അവിടുന്ന് നിലയുറപ്പിക്കും. ഒലിവുമല കിഴക്കുപടിഞ്ഞാറായി നടുവേ പിളര്‍ന്ന്, നടുക്ക് വലിയ ഒരു താഴ്വരയുണ്ടാകും. മലയുടെ ഒരു പകുതി വടക്കോട്ടും മറ്റേ പകുതി തെക്കോട്ടും നീങ്ങും.
8 അന്ന് ജീവജലം ജറുസലെമില്‍ നിന്നു പുറപ്പെട്ട് പകുതി കിഴക്കേ കടലിലേക്കും പകുതി പടിഞ്ഞാറേ കടലിലേക്കും ഒഴുകും. അത് വേനല്‍ക്കാലത്തും ശീതകാലത്തും ഒഴുകിക്കൊണ്ടിരിക്കും.
9 യെഹോവ ഭൂമി മുഴുവന്റെയും രാജാവായി വാഴും. അന്ന് യെഹോവ ഒരുവന് മാത്രമേ ഉണ്ടായിരിക്കുകയുള്ളു; അവിടുത്തേക്ക് ഒരു നാമം മാത്രവും.
12 ജറുസലെമിനോടുയുദ്ധം ചെയ്യുന്ന ജനതകളുടെമേല്‍ യെഹോവ അയയ്ക്കുന്ന മഹാമാരി ഇതാണ്: ജീവനോടിരിക്കുമ്പോള്‍തന്നെ അവരുടെ ശരീരം ചീഞ്ഞുപോകും. അവരുടെ കണ്ണ് കണ്‍തടത്തിലും നാവ് വായിലും അഴുകും.
16 ജറുസലെമിനെതിരേ വന്ന സര്‍വ ജനതകളിലും അവശേഷിക്കുന്നവര്‍ സൈന്യങ്ങളുടെ യെഹോവ രാജാവിനെ ആരാധിക്കാനും കുടാരത്തിരുന്നാള്‍ ആചരിക്കാനും ആണ്ടുതോറും അവിടേക്കു വരും.
17 ഭൂമിയിലെ ഏതെങ്കിലും ഭവനം സൈന്യങ്ങളുടെ യെഹോവ രാജാവിനെ ആരാധിക്കാന്‍ ജറുസലെമിലേക്കു വന്നില്ലെങ്കില്‍ അവര്‍ക്കു മഴ ലഭിക്കുകയില്ല.
18 ഈജിപ്ത്ഭവനം ആരാധിക്കാന്‍ വന്നില്ലെങ്കില്‍ കൂടാരത്തിരുന്നാള്‍ ആചരിക്കാന്‍ വരാത്ത ജനതകളുടെമേല്‍ യെഹോവ അയയ്ക്കുന്ന മഹാമാരി അവരുടെമേലും വരും.
19 ഇതാണ് ഈജിപ്തിനും കൂടാരത്തിരുനാള്‍ ആചരിക്കാന്‍ വരാത്ത ജനതകള്‍ക്കും ലഭിക്കുന്ന ശിക്ഷ.
സഖറിയാ 14 മുഴുവൻ വായിക്കു.