ചോദ്യം: ആരാണ് എഫ്രായേം?
ഉത്തരം (quick answer):
ഇസ്രായേലിനു രണ്ടു ഭവനങ്ങൾ ഉണ്ടായിരുന്നു - എഫ്രായേം ഭവനവും, യഹൂദ ഭവനവും
ഇസ്രയേലിന്റെ 10 ഗോത്രങ്ങളെ എഫ്രായേം (Ephraim) / യോസേഫ് (Joseph) / ഇസ്രായേൽ (Israel) എന്നും വിളിച്ചിരുന്നു.
ഏകദേശം BC 700s-ഇൽ ഈ പത്തു ഗോത്രങ്ങളെ യഹോവ ദൈവം അവരുടെ നിയമലംഘനം മൂലം ഇസ്രായേൽ നാട്ടിൽ നിന്ന് പുറത്താക്കിയായിരുന്നു.
യേശു മിശിഹാ അവരെ അന്വേഷിച്ചും ആണ് വന്നത് എന്ന് എഴുതിയിട്ടുണ്ട്.
ഭൂരിഭാഗം ക്രിസ്ത്യാനികൾ ഇസ്രായേൽക്കാർ തന്നെ ആണ്.
കേരളത്തിലും ഉണ്ട് നഷ്ടപ്പെട്ടു പോയ ഇസ്രായേൽക്കാർ.
യെഹോവ ദൈവം നിങ്ങളെ തിരിച്ചു വിളിക്കുകയാണ്, ദൈവത്തിന്റെ ഉടമ്പടിയിലേക്കു.
യേശു മിശിഹാ എന്താണ് പറഞ്ഞത് പത്തു ഗോത്രങ്ങളെ കുറിച്ച്?
യേശു ക്രിസ്തുവിന്റെ ഒരു പ്രധാന ദൗത്യം പത്തു ഗോത്രങ്ങളെ കണ്ടുപിടിക്കുക എന്നതായിരുന്നു.
മത്തായി 10 : 5-7
ഈ പന്ത്രണ്ടു പേരെയും (അപ്പസ്തോലന്മാർ) യേശു ഇപ്രകാരം ചുമതലപ്പെടുത്തി അയച്ചു: "നിങ്ങള്‍ വിജാതീയരുടെയടുത്തേക്കു പോകരുത്; സമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയുമരുത്. പ്രത്യുത, ഇസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കു പോകുവിന്‍. പോകുമ്പോള്‍, സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രസംഗിക്കുവിന്‍."
മത്തായി 15 : 24
അവന് (യേശു) മറുപടി പറഞ്ഞു: "ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണു ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്".
യോഹന്നാന് 10 : 15-16
"ആടുകള്‍ക്കുവേണ്ടി ഞാന്‍ ജീവന് അര്‍പ്പിക്കുന്നു. ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്. അവയെയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും."
യേശു അവരെ ക്രിസ്തുമതത്തിലൂടെ കണ്ടുപിടിക്കുന്നു, ഇപ്പോഴും. അവർ ലോകം മുഴുവൻ ഉണ്ട്.
Note about God's Real Name:
ബൈബിളിൽ എവിടെയെങ്കിലും "കർത്താവ് / LORD" എന്ന് എഴുതിയിട്ടുണ്ടെങ്കിൽ അത് ഞാൻ ഹെബ്രായ ബൈബിളിൽ നിന്ന് നമ്മുടെ ദൈവത്തിന്റെ യഥാർത്ഥ പേരായ "യഹോവ / Yehovah" ആക്കി മാറ്റിയിട്ടുണ്ട്.
കർത്താവായ ദൈവം = യഹോവ ദൈവം = Yehovah Elohim
(കൂടുതലറിയാൻ താഴെ ഉള്ള ഭാഗങ്ങളിൽ ടാപ്പ് 👆🏼ചെയ്യുക)
എഫ്ര്യെമിന്റെ കുറച്ചു Quick ചരിത്രം:
അബ്രഹാമിന്റെ പേരക്കുട്ടിയായ യാക്കോബ്, അഥവാ ഇസ്രായേലിൻ്റെ 12 പുത്രന്മാർ, ഇസ്രായേലിൻ്റെ 12 ഗോത്രങ്ങൾ എന്ന് അറിയപ്പെട്ടിരുന്നു. ദൈവം അവരെ ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് മോചിപ്പിച്ച് അവരുടെ പൂർവ്വികർക്ക് വാഗ്ദാനം ചെയ്ത ഇസ്രായേലിലേക്ക് അവരെ കൊണ്ടുവന്നു.
നൂറ്റാണ്ടുകൾക്ക് ശേഷം, സോളമൻ രാജാവിൻ്റെ മരണശേഷം, ഇസ്രായേൽ തങ്ങളുടെ രാജ്യം രണ്ടായി വിഭജിച്ചു.
വടക്ക് 10 ഗോത്രങ്ങൾ "ഇസ്രായേൽ" ആയി മാറി. തെക്ക് 2 ഗോത്രങ്ങൾ "യഹൂദ" ആയി മാറി.
BC 722-ൽ അസീറിയ വടക്കൻ ഇസ്രായേൽ രാജ്യം കീഴടക്കി. ഇസ്രായേൽ ഭവനത്തെ അസ്സിറിയായില്ലേക്ക് പിടിച്ചു കൊണ്ടുപോയി. ഈ 10 ഗോത്രങ്ങളെ "നഷ്ടപ്പെട്ട ഗോത്രങ്ങൾ" എന്ന് അറിയപ്പെടുന്നു, അഥവാ എഫ്രായിം.
എഫ്രയീം ഭവനം ഇസ്രായേൽ അഥവാ ജോസേഫിൻറെ ഭവനം എന്ന് അറിയപ്പെട്ടിരുന്നു.
ഇവരിൽ ചിലർ തിരിച്ചു ജെറുസലേമിലേക്കു പോയെങ്കിലും ഭൂരിഭാഗം ഇസ്രായേൽ മക്കൾ ഇപ്പോഴും ലോകത്തു മുഴുവൻ വ്യാപിച്ചു കിടക്കുകയാണ്.
ഈ 10 ഗോത്രങ്ങളെ ദൈവം തിരിച്ചു കൊണ്ടുവരും എന്ന് ദൈവം പല പ്രവാചകന്മാരിലൂടെ പറഞ്ഞിട്ടുണ്ട് . ഈ പ്രവചനങ്ങൾ പൂർത്തി ആയിട്ടില്ല ഇതുവരെ. ഈ പ്രവചനങ്ങൾ ഞാൻ താഴെ എടുത്തു കാണിക്കുന്നുണ്ട്.
കേരളത്തിലും ഉണ്ട് ഒത്തിരി ചിതറിപ്പോയ ഇസ്രായേൽ മക്കൾ. ദൈവം അന്വേഷിക്കുകയാണ് നിങ്ങളെ.
ഈ ചരിത്രത്തെ കുറിച്ച് വായിക്കാൻ ബൈബിൾ ഭാഗങ്ങൾ
1 രാജാക്കന്മാര് 11:
11-13
യഹോവ സോളമനോട് അരുളിച്ചെയ്തു: നിന്റെ മനസ്സ് ഇങ്ങനെ തിരിയുകയും എന്റെ ഉടമ്പടിയും ഞാന്‍ നല്കിയ കല്പനകളും പാലിക്കാതിരിക്കുകയും ചെയ്തതിനാല്‍, ഞാന്‍ രാജ്യം നിന്നില്‍നിന്നു പറിച്ചെടുത്ത് നിന്റെ ദാസനു നല്‍കും.
എന്നാല്‍, നിന്റെ പിതാവായ ദാവീദിനെയോര്‍ത്ത്, നിന്റെ ജീവിതകാലത്ത് ഇതു ഞാന്‍ ചെയ്യുകയില്ല; നിന്റെ മകന്റെ കരങ്ങളില്‍നിന്ന് അതു ഞാന്‍ വേര്‍പെടുത്തും.
രാജ്യം മുഴുവനും എടുത്തുകളയുകയില്ല. എന്റെ ദാസനായ ദാവീദിനെയും ഞാന്‍ തിരഞ്ഞെടുത്ത ജറുസലെമിനെയും ഓര്‍ത്ത് നിന്റെ പുത്രന് ഒരു ഗോത്രം നല്‍കും.
29-39
ഒരു ദിവസം ജറോബോവാം ജറുസലെമില്‍ നിന്നു പുറത്തുപോകവേ ഷീലോന്യനായ അഹിയാപ്രവാചകന്‍ അവനെ കണ്ടുമുട്ടി.
അഹിയാ ഒരു പുതിയ അങ്കി ധരിച്ചിരുന്നു. ആ വെളിംപ്രദേശത്ത് അവര്‍ ഇരുവരും മാത്രമേ ഉണ്ടായിരുന്നുള്ളു. അഹിയാ താന്‍ ധരിച്ചിരുന്ന പുതിയ അങ്കിയെടുത്തു പന്ത്രണ്ടു കഷണങ്ങളായി കീറി.
അവന് ജറോബോവാമിനോടു പറഞ്ഞു: പത്തു കഷണം നീ എടുത്തുകൊള്ളുക. ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ സോളമന്റെ കൈയില്‍നിന്നു രാജ്യമെടുത്ത് പത്തു ഗോത്രങ്ങള്‍ നിനക്കു തരും.
എന്റെ ദാസനായ ദാവീദിനെയോര്‍ത്തും, ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിലുംനിന്നു ഞാന്‍ തിരഞ്ഞെടുത്ത ജറുസലെം നഗരത്തെയോര്‍ത്തും അവന് ഒരു ഗോത്രം നല്‍കും.
അവന് എന്നെ മറന്ന് സീദോന്യരുടെ ദേവി അസ്താര്‍ത്തയെയും മൊവാബ്യരുടെ ദേവനായ കെമോഷിനെയും അമ്മോന്യരുടെ ദേവനായ മില്ക്കോമിനെയും ആരാധിച്ചു. അവന് തന്റെ പിതാവായ ദാവീദിനെപ്പോലെ എന്റെ മാര്‍ഗത്തിലൂടെ ചരിച്ച് എന്റെ മുന്പില് നീതി പ്രവര്‍ത്തിക്കുകയോ എന്റെ കല്പനകളും നിയമങ്ങളും അനുസരിക്കുകയോ ചെയ്തില്ല.
എങ്കിലും രാജ്യം മുഴുവന്‍ ഞാന്‍ അവനില്‍നിന്ന് എടുക്കുകയില്ല; അവന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ തിരഞ്ഞെടുത്തവനും എന്റെ കല്പനകളും നിയമങ്ങളും അനുസരിച്ചവനും എന്റെ ദാസനും ആയ ദാവീദിനെയോര്‍ത്തു ഞാന്‍ അവനെ രാജാവായി നിലനിര്‍ത്തും.
എന്നാല്‍, ഞാന്‍ അവന്റെ പുത്രന്റെ കൈയില്‍നിന്നു രാജ്യമെടുത്ത്, പത്തുഗോത്രങ്ങള്‍ നിനക്കു തരും.
എങ്കിലും എന്റെ നാമം നിലനിര്‍ത്താന്‍ ഞാന്‍ തിരഞ്ഞെടുത്ത ജറുസലെം നഗരത്തില്‍ എന്റെ മുന്പില് എന്റെ ദാസനായ ദാവീദിനു സദാ ഒരു ദീപം ഉണ്ടായിരിക്കാന്‍ അവന്റെ പുത്രനു ഞാന്‍ ഒരു ഗോത്രം നല്‍കും.
ഞാന്‍ നിന്നെ സ്വീകരിക്കും; നീ ഇസ്രായേലിന്റെ രാജാവായി യഥേഷ്ടം ഭരണം നടത്തും.
എന്റെ കല്പനകള് സ്വീകരിച്ച് എന്റെ മാര്‍ഗത്തില്‍ ചരിക്കുകയും, എന്റെ ദാസനായ ദാവീദിനെപ്പോലെ എന്റെ പ്രമാണങ്ങളും കല്പനകളും പാലിക്കുകയും ചെയ്തുകൊണ്ട് എന്റെ ദൃഷ്ടിയില് നീതിപ്രവര്‍ത്തിച്ചാല്‍ ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും. ദാവീദിനെപ്പോലെ നിനക്കും സ്ഥിരമായൊരു ഭവനം ഞാന്‍ പണിയും. ഇസ്രായേലിനെ നിനക്കു നല്‍കുകയും ചെയ്യും.
ദാവീദിന്റെ അനന്തര തലമുറകളെ ഇങ്ങനെ ഞാന്‍ പീഡിപ്പിക്കും; എന്നാല്‍ അത് എന്നേക്കുമായിട്ടല്ല.
2 രാജാക്കന്മാര് 17 : 5-6
അസ്സീറിയാരാജാവ് രാജ്യം ആക്രമിക്കുകയും സമരിയായില്‍വന്ന് മൂന്നു കൊല്ലത്തേക്ക് ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു.
ഹോസിയായുടെ ഒന്‍പതാംഭരണ വര്‍ഷം അസ്സീറിയാരാജാവ് സമരിയാ അധീനമാക്കി, ഇസ്രായേല്യരെ അസ്സീറിയായിലേക്കു കൊണ്ടുപോയി ഹാലായിലും ഗോസാനിലെ ഹാബോര്‍നദീതീരത്തും മെദിയാനഗരങ്ങളിലും പാര്‍പ്പിച്ചു.
1 ദിനവൃത്താന്തം 5 : 26
ആകയാല്‍ ഇസ്രായേലിന്റെ ദൈവം അസ്സീറിയാരാജാവായ പൂലിനെ - തില്‍ഗത്പില്‍നേസറിനെ - അവര്‍ക്കെതിരേ അയച്ചു. അവന് റൂബന്‍ - ഗാദ്ഗോത്രങ്ങളെയും മനാസ്സെയുടെ അര്‍ധഗോത്രത്തെയും തടവുകാരായി കൊണ്ടുപോയി ഹാലാ, ഹാബോര്‍, ഹാരാ, ഗോസാന്‍ നദീതീരം എന്നിവിടങ്ങളില്‍ പാര്‍പ്പിച്ചു. അവര്‍ ഇന്നും അവിടെ വസിക്കുന്നു.
ദൈവം ആദ്യം മുതലേ ഉണ്ടാക്കിയ പദ്ധതി ആണിത്:
ഉല്പത്തി 28 : 13-16
ഗോവണിയുടെ മുകളില്‍ നിന്നുകൊണ്ടു യെഹോവ അരുളിച്ചെയ്തു: "ഞാന്‍ നിന്റെ പിതാവായ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ദൈവമായ യഹോവയാണ്. നീ കിടക്കുന്ന ഈ മണ്ണു നിനക്കും നിന്റെ സന്തതികള്‍ക്കും ഞാന്‍ നല്‍കും.
നിന്റെ സന്തതികള്‍ ഭൂമിയിലെ പൂഴിപോലെ എണ്ണമറ്റവരായിരിക്കും. കിഴക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും വടക്കോട്ടും നിങ്ങള്‍ വ്യാപിക്കും. നിന്നിലൂടെയും നിന്റെ സന്തതികളിലൂടെയും ഭൂമിയിലെ ഗോത്രങ്ങളെല്ലാം അനുഗ്രഹിക്കപ്പെടും.
ഇതാ, ഞാന്‍ നിന്നോടു കൂടെയുണ്ട്. നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ കാത്തുരക്ഷിക്കും, നിന്നെ ഈ നാട്ടിലേക്കു തിരിയേ കൊണ്ടുവരും. നിന്നോടു പറഞ്ഞതൊക്കെ നിറവേറ്റുന്നതുവരെ ഞാന്‍ നിന്നെ കൈവിടുകയില്ല."
അപ്പോള്‍ യാക്കോബ് ഉറക്കത്തില്‍ നിന്നുണര്‍ന്നു. അവന് പറഞ്ഞു: തീര്‍ച്ചയായും യഹോവ ഈ സ്ഥലത്തുണ്ട്.
യേശുവിന്റെ അപ്പസ്തോലന്മാർ അവരെ അന്വേഷിച്ചോ?
അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ 13 : 42-43
ഇക്കാര്യങ്ങളെല്ലാം അടുത്ത സാബത്തിലും വിവരിക്കണമെന്ന് അവര്‍ പുറത്തുവന്നപ്പോള്‍ ആളുകള്‍ അവരോടപേക്ഷിച്ചു.
സിനഗോഗിലെ സമ്മേളനം പിരിഞ്ഞപ്പോള്‍ പല യഹൂദരും യഹൂദമതത്തില്‍ പുതുതായി ചേര്‍ന്ന ദൈവഭക്തരായ പലരും പൗലോസിനെയും ബാര്‍ണബാസിനെയും അനുഗമിച്ചു. അവരാകട്ടെ, അവരോടു സംസാരിക്കുകയും ദൈവകൃപയില്‍ നിലനില്ക്കാന് അവരെ പ്രേരിപ്പിക്കുകയും ചെയ്തു.
യാക്കോബ് 1 : 1
ദൈവത്തിന്റെയും കര്‍ത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ്, വിജാതീയരുടെ ഇടയില്‍ ചിതറിപ്പാര്‍ക്കുന്ന** പന്ത്രണ്ടു ഗോത്രങ്ങള്‍ക്ക് എഴുതുന്നത്: നിങ്ങള്‍ക്ക് അഭിവാദനം.
1 പത്രോസ് 1 : 1
യേശുക്രിസ്തുവിന്റെ അപ്പസ്തോലനായ പത്രോസ്, പിതാവായ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവരും, യേശുക്രിസ്തുവിനു വിധേയരായിരിക്കുന്നതിനും അവന്റെ രക്തത്താല്‍ തളിക്കപ്പെടുന്നതിനുംവേണ്ടി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടവരും ആത്മാവിനാല്‍ വിശുദ്ധീകരിക്കപ്പെട്ടവരുമായി, പോന്തസിലും ഗലാത്തിയായിലും കപ്പദോക്കിയായിലും ഏഷ്യയിലും ബിഥീനിയായിലും പ്രവാസികളായി ചിതറിപ്പാര്‍ക്കുന്നവര്‍ക്ക്** എഴുതുന്നത്:
** Strong's Greek G1290 - διασπορά - diaspora, ഡൈഅസ്സ്പോറ:
വിജാതീയ രാജ്യങ്ങളിൽ താമസിക്കുന്ന ഇസ്രായേല്യൻ,
വിദേശത്ത് താമസിക്കുന്ന വീണ്ടെടുക്കപ്പെട്ട ഇസ്രായേല്യൻ
യോഹന്നാന് 11 : 51-52
അവന് ഇതു സ്വമേധയാ പറഞ്ഞതല്ല; പ്രത്യുത, ആ വര്‍ഷത്തെ പ്രധാന പുരോഹിതന് എന്ന നിലയില്‍, ജനത്തിനുവേണ്ടി യേശു മരിക്കേണ്ടിയിരിക്കുന്നുവെന്നു പ്രവചിക്കുകയായിരുന്നു.
ജനത്തിനുവേണ്ടി മാത്രമല്ല, ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒരുമിച്ചു കൂട്ടുന്നതിനുവേണ്ടിയും.
ഗലാത്തിയാ 3 : 29
നിങ്ങള്‍ ക്രിസ്തുവിനുള്ളവരാണെങ്കില്‍ അബ്രാഹത്തിന്റെ സന്തതികളാണ്; വാഗ്ദാന മനുസരിച്ചുള്ള അവകാശികളുമാണ്.
ഇസ്രായേലിലേക്ക് ഒട്ടിച്ച ശാഖകൾ ആണ് വിജാതീയർ:
റോമാ 11 : 17-21
ഒലിവുമരത്തിന്റെ ശാഖകളില്‍ (ഇസ്രായേൽ) ചിലതു മുറിച്ചു കളഞ്ഞിട്ട് കാട്ടൊലിവിന്റെ മുളയായ നിന്നെ അവിടെ ഒട്ടിക്കുകയും വേരില്‍നിന്നു വരുന്ന ജീവരസം നീ പങ്കുപറ്റുകയും ചെയ്യുന്നെങ്കില്‍
നീ ആ ശാഖകളെക്കാള്‍ വലിയവനാണ് എന്ന് അഭിമാനിക്കരുത്. അഭിമാനിക്കുന്നെങ്കില്‍, നീ വേരിനെ താങ്ങുകയല്ല, വേരു നിന്നെ താങ്ങുകയാണ് എന്ന് ഓര്‍ത്തുകൊള്ളുക.
എന്നെ ഒട്ടിച്ചുചേര്‍ക്കേണ്ടതിനാണ് ശാഖകള്‍ മുറിക്കപ്പെട്ടത് എന്നു നീ പറഞ്ഞേക്കാം.
അതു ശരിതന്നെ, അവരുടെ അവിശ്വാസം നിമിത്തം അവര്‍ വിച്ഛേദിക്കപ്പെട്ടു; എന്നാല്‍, നീ വിശ്വാസം വഴി ഉറച്ചുനില്‍ക്കുന്നു. ആകയാല്‍, അഹങ്കാരം വെടിഞ്ഞ് ഭയത്തോടെ വര്‍ത്തിക്കുക.
എന്തെന്നാല്‍, സ്വാഭാവിക ശാഖകളോടു ദൈവം ദാക്ഷിണ്യം കാണിക്കാത്തനിലയ്ക്ക് നിന്നോടും കാണിക്കുകയില്ല.
പൗലോസ് പറയുന്നു വിജാതീയർ യേശുവിനെ സ്വീകരിക്കുന്നതിലൂടെ ഇസ്രയേലിന്റെ ഭാഗം ആകുന്നു എന്ന്:
എഫേസോസ് 2 : 12-13
അന്ന് നിങ്ങള്‍ ക്രിസ്തുവിനെ അറിയാത്തവരും ഇസ്രായേല്‍ സമൂഹത്തില്‍നിന്ന് അകറ്റപ്പെട്ടവരും ഉടമ്പടിയുടെ വാഗ്ദാനത്തിന് അപരിചിതരും പ്രത്യാശയില്ലാത്തവരും ലോകത്തില്‍ ദൈവവിശ്വാസമില്ലാത്തവരുമായിരുന്നു എന്ന കാര്യം അനുസ്മരിക്കുക.
എന്നാല്‍, ഒരിക്കല്‍ വിദൂരസ്ഥരായിരുന്ന നിങ്ങള്‍ ഇപ്പോള്‍ യേശുക്രിസ്തുവില്‍ അവന്റെ രക്തംവഴി സമീപസ്ഥരായിരിക്കുന്നു.
വെളിപാട് 7 : 3-4
വിളിച്ചു പറഞ്ഞു: ഞങ്ങള്‍ നമ്മുടെ ദൈവത്തിന്റെ ദാസരുടെ നെറ്റിത്തടത്തില്‍ മുദ്രകുത്തിത്തീരുവോളം നിങ്ങള്‍ കരയോ കടലോ വൃക്ഷങ്ങളോ നശിപ്പിക്കരുത്.
മുദ്രിതരുടെ എണ്ണം ഞാന്‍ കേട്ടു: ഇസ്രായേല്‍മക്കളുടെ എല്ലാ ഗോത്രങ്ങളിലും നിന്ന് ആകെ നൂറ്റിനാല്പത്തിനാലായിരം;
ഇസ്രായേല്‍ ഭവനത്തിന്റെ പാപഭാര നാൾ ഇപ്പോൾ തീർന്നു:
ഇസ്രായേല്‍ ഭവനത്തിന്റെ പാപങ്ങൾ കാരണം, ദൈവം അവർക്കു 390 വർഷങ്ങൾ പശ്ത്തപിക്കാൻ കൊടുത്തു.
എസെക്കിയേല്‍ 4 : 5: ഞാന്‍ നിനക്കായി നിശ്ചയിച്ചിരിക്കുന്ന ദിവസങ്ങളുടെ എണ്ണം അവരുടെ ദുഷ്ടതയുടെ വത്സരങ്ങള്‍ക്കനുസരിച്ചാണ് - മുന്നൂറ്റിത്തൊണ്ണൂറു ദിവസം. ഇസ്രായേല്‍ ഭവനത്തിന്റെ പാപഭാരം അത്രയും നാള് നീ വഹിക്കണം.
പക്ഷെ, അവർ പശ്ത്തപിച്ചില്ല. അതിനാൽ, ദൈവം അവരെ ഏഴിരട്ടി ശിക്ഷിച്ചു.
ലേവ്യര്‍ 26 : 18: ഇതെല്ലാമായിട്ടും എന്റെ വാക്ക് കേള്‍ക്കുന്നില്ലെങ്കില്‍ നിങ്ങളുടെ പാപങ്ങള്‍ക്കു ഞാന്‍ നിങ്ങളെ ഏഴിരട്ടി ശിക്ഷിക്കും.
390 x 7 വർഷങ്ങൾ = 2730 വർഷങ്ങൾ
BC 722-ഇൽ നിന്ന് 2730 വർഷങ്ങൾ കൂട്ടിയാൽ, AD 2008 കിട്ടും.
കലണ്ടർ ആശയക്കുഴപ്പം മൂലം, 1996 - 2008 AD യുടെ ഇടയിൽ, ദൈവം ഇസ്രായേൽ ഭവനത്തെ ക്ഷമിച്ചു. ഇപ്പോൾ തിരിച്ചു വിളിക്കുകയാണ്.
നിങ്ങൾ ഒരു ക്രിസ്ത്യാനി ആണെങ്കിൽ, നിങ്ങളും ദൈവം അന്വേഷിക്കുന്ന ഇസ്രായേൽ പുത്രൻ / പുത്രി ആണ്.
നിയമലംഘനം കാരണം ആണ് എഫ്ര്യെമിനെ ദൈവം ചിതറിച്ചതു:
ഹോസിയാ പ്രവാചകൻ ഇസ്രായേൽ ഭവനത്തിലേക്ക് (10 ഗോത്രങ്ങൾ) ദൈവം അയച്ച പ്രവാചകൻ ആണ്.
ഹോസിയാ 4 : 6
"അജ്ഞതനിമിത്തം എന്റെ ജനം നശിക്കുന്നു. നീ വിജ്ഞാനം തിരസ്കരിച്ചതുകൊണ്ട് എന്റെ പുരോഹിതനായിരിക്കുന്നതില്‍നിന്നു നിന്നെ ഞാന്‍ തിരസ്കരിക്കുന്നു. നീ നിന്റെ ദൈവത്തിന്റെ കല്പന വിസ്മരിച്ചതുകൊണ്ട് ഞാനും നിന്റെ സന്തതികളെ വിസ്മരിക്കും."
ഹോസിയാ 8 : 1
കാഹളം അധരങ്ങളോടടുപ്പിക്കുക. കര്‍ത്താവിന്റെ ആലയത്തിനു മുകളില്‍ കഴുകന് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കാരണം, അവര്‍ എന്റെ ഉടമ്പടി ലംഘിച്ചു; എന്റെ നിയമം അനുസരിച്ചില്ല.
ഹോസിയാ 8 : 11-12
"എഫ്രായിം പാപത്തിനായി ബലിപീഠങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. അത് അവനു പാപം ചെയ്യാനുള്ള പീഠങ്ങളായി. ഞാന്‍ അവന് ആയിരം പ്രമാണങ്ങള്‍ എഴുതിക്കൊടുത്തിരുന്നെങ്കില്‍തന്നെയും അവന് അവ അപരിചിതമായി തോന്നുമായിരുന്നു."
ഹോസിയാ 7 : 8
ജനതകളുമായി ഇടകലര്‍ന്ന്, മറിച്ചിടാതെ ചുട്ടെടുത്ത അപ്പമാണ് എഫ്രായിം**.
**ഈ വാക്യത്തിന്റെ അർഥം: എഫ്രായേം യേശുവിനെ സ്വീകരിച്ചു, പക്ഷെ യഹോവയുടെ നിയമത്തെ നിഷേധിച്ചു. യൂദാ ഭവനം നേരെ തിരിച്ചു ചെയ്തു, അവർ യഹോവയുടെ നിയമത്തെ സ്വീകരിച്ചു, പക്ഷെ യേശുവിനെ നിഷേധിച്ചു.
10 ഗോത്രങ്ങളെ ദൈവം തിരിച്ചു കൊണ്ടുവരും എന്ന് ബൈബിൾ മുഴുവൻ പ്രവചനങ്ങൾ ഉണ്ട്.
യഹോവ ദൈവം പല പ്രവാചകന്മാർ വഴി ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.
യേശുവിനെ കൊണ്ടുവരും എന്നും ദൈവം പ്രവചിച്ചിരുന്നു. ദൈവം അത് പൂർത്തിയാക്കി ഏകദേശം 2000 വർഷങ്ങൾ മുൻപ്. യേശു ഇനിയും വരും.
അതുപോലെതന്നെ, ദൈവം പ്രവചിച്ച ഇസ്രയേലിന്റെ തിരിച്ചു വരവും ദൈവം പൂർത്തിയാക്കും.
താഴെ കുറച്ചു വാക്യങ്ങൾ നിങ്ങള്‍ക്ക് വായിക്കാൻ:
മോശ / Moses പ്രവാചകൻ എഴുതിയത്:
നിയമാവര്‍ത്തനം 30 : 1-5
ഞാന്‍ നിങ്ങളെ അറിയിച്ച എല്ലാ കാര്യങ്ങളും - അനുഗ്രഹവും ശാപവും - നിങ്ങളുടെമേല്‍ വന്നു ഭവിക്കുമ്പോള്‍ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ചിതറിച്ച ജനതകളുടെ ഇടയില്‍വച്ചു നിങ്ങള്‍ അവയെപ്പറ്റി ഓര്‍ക്കും.
അന്നു നിന്റെ ദൈവമായ യെഹോവയിലേക്കു തിരിഞ്ഞ്, നീയും നിന്റെ മക്കളും ഇന്നു ഞാന്‍ നല്കുന്ന യെഹോവയുടെ കല്പനകളെല്ലാം കേട്ട് പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും കൂടെ അവ അനുസരിക്കും.
അപ്പോള്‍, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ അടിമത്തം അവസാനിപ്പിക്കും. നിങ്ങളോടു കാരുണ്യം കാണിക്കുകയും, യഹോവ നിങ്ങളെ ചിതറിച്ചിരുന്ന സകല ജനതകളിലും നിന്നു നിങ്ങളെ ഒരുമിച്ചുകൂട്ടുകയും ചെയ്യും.
നിങ്ങള്‍ ആകാശത്തിന്റെ അതിര്‍ത്തിയിലേക്കു ചിതറിപ്പോയാലും അവിടെനിന്നു യഹോവ നിങ്ങളെ ഒരുമിച്ചു കൂട്ടുകയും തിരിയെക്കൊണ്ടുവരുകയും ചെയ്യും.
നിങ്ങളുടെ പിതാക്കന്മാര് സ്വന്തമാക്കിയിരുന്ന ദേശത്തേക്കു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ കൂട്ടിക്കൊണ്ടുവരും; നിങ്ങള്‍ അതു കൈവശമാക്കും. അവിടുന്നു നിങ്ങള്‍ക്കു നന്മ ചെയ്യുകയും നിങ്ങളെ നിങ്ങളുടെ പിതാക്കന്മാരെക്കാള് അനേകമടങ്ങു വര്‍ധിപ്പിക്കുകയും ചെയ്യും.
ദാവീദ് / David എഴുതിയത്:
Note: ദാവീദിന്റെ സമയത്തു രണ്ടു ഭവനങ്ങൾ അല്ലായിരുന്നു. 12 ഗോത്രങ്ങൾ ഒന്നിച്ചായിരുന്നു. പക്ഷെ ദാവീദ് കുറച്ചു സ്ഥലങ്ങളിൽ ഇസ്രായേലിൽ നിന്ന് ചിതറിപ്പോയവരെ കുറിച്ച് എഴുതിയിട്ടുണ്ട്.
സങ്കീര്‍ത്തനങ്ങള്‍ 78 : 9-10
വില്ലാളികളായ എഫ്രായിംകാര്‍ യുദ്ധ ദിവസം പിന്തിരിഞ്ഞോടി.
അവര്‍ ദൈവത്തിന്റെ ഉടമ്പടിയെ ആദരിച്ചില്ല; അവിടുത്തെ നിയമമനുസരിച്ചു നടക്കാന്‍ കൂട്ടാക്കിയുമില്ല.
സങ്കീര്‍ത്തനങ്ങള്‍ 106 : 47
ഞങ്ങളുടെ ദൈവമായ യെഹോവ, ഞങ്ങളെ രക്ഷിക്കണമേ! ജനതകളുടെയിടയില്‍ നിന്നു ഞങ്ങളെ ഒരുമിച്ചുകൂട്ടണമേ! അവിടുത്തെ പരിശുദ്ധനാമത്തിനു കൃതജ്ഞതയര്‍പ്പിക്കാനും അവിടുത്തെ സ്തുതിക്കുന്നതില്‍ അഭിമാനംകൊള്ളാനും ഞങ്ങള്‍ക്ക് ഇടവരട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 107 : 1-3
യെഹോവയ്ക്കു നന്ദിപറയുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്ക്കുന്നു.
യഹോവ കാരണം രക്ഷിക്കപ്പെട്ടവര്‍ ഇങ്ങനെ പറയട്ടെ! കഷ്ടതയില്‍നിന്ന് അവിടുന്ന് അവരെ രക്ഷിച്ചു.
ദേശങ്ങളില്‍നിന്ന്, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും അവിടുന്ന് അവരെ ഒന്നിച്ചുകൂട്ടി.
സങ്കീര്‍ത്തനങ്ങള്‍ 147 : 2
യഹോവ ജറുസലെമിനെ പണിതുയര്‍ത്തുന്നു; ഇസ്രായേലില്‍നിന്നു ചിതറിപ്പോയവരെ അവിടുന്ന് ഒരുമിച്ചുകൂട്ടുന്നു.
ജെറീമായ / Jeremiah പ്രവാചകൻ വഴി ദൈവം പറഞ്ഞത്:
ജറെമിയാ 16 : 14-16
14 ഈജിപ്തില്‍ നിന്ന് ഇസ്രായേല്‍ജനതയെ കൂട്ടിക്കൊണ്ടുവന്ന യഹോവ എന്നു പറഞ്ഞ് ആരും ശപഥം ചെയ്യാത്ത ദിനങ്ങള്‍ ഇതാ വരുന്നു - യെഹോവ അരുളിച്ചെയ്യുന്നു.
15 തങ്ങളെ തുരത്തിയോടിച്ച ഉത്തരദേശത്തുനിന്നും, ഇതര രാജ്യങ്ങളില്‍നിന്നും ഇസ്രായേല്‍ജനത്തെ തിരിച്ചുകൊണ്ടുവന്ന യെഹോവ എന്നു പറഞ്ഞായിരിക്കും അവര്‍ സത്യം ചെയ്യുക. എന്തെന്നാല്‍, അവരുടെ പിതാക്കന്മാര്ക്കു ഞാന്‍ കൊടുത്ത അവരുടെ സ്വന്തം നാട്ടിലേക്കു ഞാന്‍ അവരെ തിരിച്ചുകൊണ്ടുവരും.
16 ഞാന്‍ അനേകം മീന്‍പിടുത്തക്കാരെ വരുത്തും; അവര്‍ അവരെ പിടികൂടും - യഹോവ അരുളിച്ചെയ്യുന്നു. പിന്നീട് ഞാന്‍ അനേകം നായാട്ടുകാരെ വരുത്തും. അവര്‍ പര്‍വതങ്ങളില്‍നിന്നും മല കളില്‍നിന്നും പാറയിടുക്കുകളില്‍ നിന്നും അവരെ വേട്ടയാടി പിടിക്കും.
ജറെമിയാ 23 : 3-8
അവയെ ആട്ടിപ്പായിച്ച എല്ലാ ദേശങ്ങളില്‍നിന്നും എന്റെ ആട്ടിന്പറ്റത്തില് അവശേഷിച്ചവയെ ഞാന്‍ ശേഖരിക്കും. ആലയിലേക്കു ഞാന്‍ അവയെ കൊണ്ടുവരും; അവ വര്‍ധിച്ചു പെരുകുകയും ചെയ്യും.
അവയെ മേയ്ക്കുന്നതിന് ഇടയന്മാരെ ഞാന്‍ നിയോഗിക്കും. ഇനിമേല്‍ അവ ഭയപ്പെടുകയോ വേവലാതിപ്പെടുകയോ ഇല്ല; ഒന്നും കാണാതെ പോവുകയുമില്ല - യഹോവ അരുളിച്ചെയ്യുന്നു.
ഇതാ, ഞാന്‍ ദാവീദിന്റെ വംശത്തില്‍ നീതിയുടെ ശാഖ മുളപ്പിക്കുന്ന ദിവസം വരുന്നു - കര്‍ത്താവ് അരുളിച്ചെയ്യുന്നു. അവന് രാജാവായി വാഴുകയും ബുദ്ധിപൂര്‍വം ഭരിക്കുകയും ചെയ്യും. നാട്ടില്‍ നീതിയുംന്യായവും അവന് നടപ്പാക്കും.
അവന്റെ നാളുകളില്‍ യൂദാ രക്ഷിക്കപ്പെടും; ഇസ്രായേല്‍ സുരക്ഷിതമായിരിക്കും. കര്‍ത്താവാണു ഞങ്ങളുടെ നീതി എന്ന പേരിലായിരിക്കും അവന് അറിയപ്പെടുക.
ഇസ്രായേല്‍ജനത്തെ ഈജിപ്തില്‍നിന്നു കൂട്ടിക്കൊണ്ടുവന്ന കര്‍ത്താവാണേ എന്ന് ആരും ശപഥം ചെയ്യാത്ത കാലം വരുന്നു - യഹോവ അരുളിച്ചെയ്യുന്നു.
ഇസ്രായേല്‍ സന്തതികളെ ഉത്തരദേശത്തുനിന്നും അവിടുന്ന് നാടുകടത്തിയ എല്ലാരാജ്യങ്ങളില്‍നിന്നും തിരിച്ചുകൊണ്ടുവന്ന കര്‍ത്താവാണേ എന്നായിരിക്കും അവര്‍ സത്യം ചെയ്യുക. അവര്‍ തങ്ങളുടെ സ്വന്തം നാട്ടില്‍ പാര്‍ക്കും.
ജറെമിയാ 30 & 31 മുഴുവൻ വായിക്കു
ജറെമിയാ 30 : 3 - എന്തെന്നാല്‍, എന്റെ ജനമായ ഇസ്രായേലിന്റെയും യൂദായുടെയും സുസ്ഥിതി പുനഃസ്ഥാപിക്കാനുള്ള ദിവസം വരുന്നു - യഹോവ അരുളിച്ചെയ്യുന്നു. അവരുടെ പിതാക്കന്മാര്ക്കു ഞാന്‍ കൊടുത്തിട്ടുള്ള ദേശത്തേക്കു ഞാന്‍ അവരെ തിരിച്ചു കൊണ്ടുവരും; അവര്‍ അതു സ്വന്തമാക്കുകയും ചെയ്യും- യെഹോവയാണ് ഇതു പറയുന്നത്.
ജറെമിയാ 31 : 9-10 - കണ്ണീരോടെയാണ് അവര്‍ വരുന്നത്; എന്നാല്‍ ഞാനവരെ ആശ്വസിപ്പിച്ചു നയിക്കും. ഞാന്‍ അവരെ നീരൊഴുക്കുകളിലേക്കു നയിക്കും. അവരുടെ വഴി സുഗമമായിരിക്കും; അവര്‍ക്കു കാലിടറുകയില്ല. എന്തെന്നാല്‍, ഞാന്‍ ഇസ്രായേലിനു പിതാവാണ്; എഫ്രായിം എന്റെ ആദ്യജാതനും. ജനതകളേ, യെഹോവയുടെ വചനം കേള്‍ക്കുവിന്‍, വിദൂര ദ്വീപുകളില്‍ അതു പ്രഘോഷിക്കുവിന്‍; ഇസ്രായേലിനെ ചിതറിച്ചവന്‍ അവരെ ഒരുമിച്ചുകൂട്ടുകയും ഇടയന് ആട്ടിന്‍കൂട്ടത്തെയെന്നപോലെ പാലിക്കുകയും ചെയ്യും എന്നുപറയുവിന്‍.
Note: ജറെമിയാ 31 മുഴുവൻ താഴെ വായിക്കാം
എസെക്കിയേൽ / Ezekiel പ്രവാചകൻ വഴി ദൈവം പറഞ്ഞത്:
എസെക്കിയേല്‍ 11 : 17-20
വീണ്ടും പറയുക: ദൈവമായ യഹോവ അരുളിച്ചെയ്യുന്നു, നിങ്ങളെ ഞാന്‍ ജനതകളുടെ ഇടയില്‍നിന്ന് ഒരുമിച്ചുകൂട്ടും; നിങ്ങള്‍ ചിതറിപ്പാര്‍ക്കുന്ന രാജ്യങ്ങളില്‍നിന്ന്, നിങ്ങളെ ഞാന്‍ ശേഖരിക്കും. ഇസ്രായേല്‍ദേശം നിങ്ങള്‍ക്കു ഞാന്‍ നല്‍കും.
അവിടെ വരുമ്പോള്‍ അവര്‍ എല്ലാ നിന്ദ്യവസ്തുക്കളും മ്ളേച്ഛതകളും അവിടെനിന്ന് നീക്കിക്ക ളയും.
അവര്‍ക്കു ഞാന്‍ ഒരു പുതിയ ഹൃദയം നല്‍കും; ഒരു പുതിയ ചൈതന്യം അവരില്‍ ഞാന്‍ നിക്ഷേപിക്കും. അവരുടെ ശരീരത്തില്‍നിന്ന് ശിലാഹൃദയം എടുത്തുമാറ്റി ഒരു മാംസളഹൃദയം ഞാന്‍ കൊടുക്കും.
അങ്ങനെ അവര്‍ എന്റെ കല്പനകള് അനുസരിച്ചു ജീവിക്കുകയും എന്റെ നിയമങ്ങള്‍ ശ്രദ്ധയോടെ പാലിക്കുകയും ചെയ്യും. അവര്‍ എന്റെ ജനവും ഞാന്‍ അവരുടെദൈവവും ആയിരിക്കും.
എസെക്കിയേല്‍ 34 : 11-16
ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ തന്നെ എന്റെ ആടുകളെ അന്വേഷിച്ചു കണ്ടുപിടിക്കും.
ആടുകള്‍ ചിതറിപ്പോയാല്‍ ഇടയന് അവയെ അന്വേഷിച്ചിറങ്ങും. അതുപോലെ ഞാന്‍ എന്റെ ആടുകളെ അന്വേഷിക്കും. കാറു നിറഞ്ഞ് അന്ധകാരപൂര്‍ണമായ ആദിവസം ചിതറിപ്പോയ ഇടങ്ങളില്‍ നിന്നെല്ലാം ഞാന്‍ അവയെ വീണ്ടെടുക്കും.
ജനതകളുടെയിടയില്‍ നിന്ന് ഞാന്‍ അവയെ കൊണ്ടുവരും. രാജ്യങ്ങളില്‍ നിന്നു ഞാന്‍ അവയെ ഒരുമിച്ചുകൂട്ടും. സ്വദേശത്തേക്ക് അവയെ ഞാന്‍ കൊണ്ടുവരും. ഇസ്രായേലിലെ മലകളിലും നീരുറവകള്‍ക്കരികിലും മനുഷ്യവാസമുള്ള എല്ലായിടങ്ങളിലും ഞാന്‍ അവയെ മേയ്ക്കും.
നല്ല പുല്ത്തകിടികളില് ഞാന്‍ അവയെ മേയ്ക്കും. ഇസ്രായേലിലെ ഉയര്‍ന്ന മലകളിലായിരിക്കും അവയുടെ മേച്ചില്‍ സ്ഥലങ്ങള്‍. അവിടെ നല്ല മേച്ചില്‍സ്ഥലത്ത് അവ കിടക്കും. ഇസ്രായേല്‍മലകളിലെ സമൃദ്ധമായ പുല്‍ത്തകിടിയില്‍ അവ മേയും.
ദൈവമായ യഹോവ അരുളിച്ചെയ്യുന്നു. ഞാന്‍ തന്നെ എന്റെ ആടുകളെ മേയ്ക്കും. ഞാന്‍ അവയ്ക്കു വിശ്രമസ്ഥലം നല്‍കും.
നഷ്ടപ്പെട്ടതിനെ ഞാന്‍ അന്വേഷിക്കും. വഴി തെറ്റിപ്പോയതിനെ ഞാന്‍ തിരിയെക്കൊണ്ടുവരും; മുറിവേറ്റതിനെ ഞാന്‍ വച്ചുകെട്ടും. ബലഹീനമായതിനെ ഞാന്‍ ശക്തിപ്പെടുത്തും; കൊഴുത്തതിനെയും ശക്തിയുള്ളതിനെയും ഞാന്‍ സംരക്ഷിക്കും. നീതിപൂര്‍വം ഞാന്‍ അവയെ പോറ്റും.
എസെക്കിയേല്‍ 36 : 22, 24
ഇസ്രായേല്‍ഭവനത്തോടു പറയുക. ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ഭവനമേ, നിങ്ങളെപ്രതിയല്ല നിങ്ങള്‍ എത്തിച്ചേര്‍ന്ന ജനതകളുടെയിടയില്‍ നിങ്ങള്‍ അശുദ്ധമാക്കിയ എന്റെ വിശുദ്ധ നാമത്തെപ്രതിയാണ്, ഞാന്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നത്.
ജനതകളുടെയിടയില്‍ നിന്നും സകല ദേശങ്ങളില്‍ നിന്നും ഒരുമിച്ചുകൂട്ടി സ്വദേശത്തേക്കു ഞാന്‍ നിങ്ങളെ കൊണ്ടുവരും.
എസെക്കിയേല്‍ 37 : 19
അപ്പോള്‍ അവരോടു പറയുക, ദൈവമായ യെഹോവ അരുളിച്ചെയ്യുന്നു: ജോസഫിന്റെയും അവനോടു ബന്ധപ്പെട്ട ഇസ്രായേല്‍ ഗോത്രങ്ങളുടെയും വടി - എഫ്രായിമിന്റെ കൈയിലുള്ളതുതന്നെ - ഞാന്‍ എടുക്കാന്‍ പോകുന്നു; അതെടുത്ത് യൂദായുടെ വടിയോടുചേര്‍ത്ത് ഒറ്റ വടിപോലെ പിടിക്കും; അവ എന്റെ കൈയില്‍ ഒന്നായിത്തീരുകയും ചെയ്യും.
എസെക്കിയേല്‍ 37 : 22
സ്വദേശത്ത് ഇസ്രായേലിന്റെ മലകളില്‍ ഞാന്‍ അവരെ (രണ്ടു ഭവനങ്ങളെ, ഇസ്രയേലും യൂദയും) ഒരൊറ്റ ജനതയാക്കും. ഒരു രാജാവ് (യേശു മിശിഹാ) അവരുടെമേല്‍ ഭരണം നടത്തും. ഇനിയൊരിക്കലും അവര്‍ രണ്ടു ജനതകളായിരിക്കുകയില്ല; രണ്ടു രാജ്യങ്ങളായി ഭിന്നിച്ചു നില്ക്കുകയുമില്ല.
എസെക്കിയേല്‍ 36 & 37 മുഴുവൻ വായിക്കു
Note: എസെക്കിയേല്‍ 37 മുഴുവൻ താഴെ ഇട്ടിട്ടുണ്ട്. വേണെമെങ്കിൽ നിങ്ങൾക്ക് വായിക്കാം.
ഏശയ്യാ / Isaiah പ്രവാചകൻ വഴി ദൈവം പറഞ്ഞത്:
ഏശയ്യാ 11 : 12-13 - ജനതകള്‍ക്ക് അവിടുന്ന് ഒരു അടയാളം നല്‍കും. ഇസ്രായേലില്‍നിന്നു ഭ്രഷ്ടരായവരെയും യൂദായില്‍നിന്നു ചിതറിപ്പോയവരെയും അവിടുന്ന് ഭൂമിയുടെ നാലുകോണുകളിലുംനിന്ന് ഒരുമിച്ചുകൂട്ടും. എഫ്രായിമിന്റെ അസൂയ നീങ്ങുകയും യൂദായെ പീഡിപ്പിക്കുന്നവന് വിച്ഛേദിക്കപ്പെടുകയും ചെയ്യും. എഫ്രായിം യൂദായോട് അസൂയ പുലര്‍ത്തുകയോ യൂദാ എഫ്രായിമിനെ അലട്ടുകയോ ഇല്ല.
ഏശയ്യാ 43 : 5-7
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. കിഴക്കുനിന്നു നിന്റെ സന്തതിയെ ഞാന്‍ കൊണ്ടുവരും; പടിഞ്ഞാറുനിന്നു നിങ്ങളെ ഒരുമിച്ചുകൂട്ടും.
വടക്കിനോടു വിട്ടുകൊടുക്കുക എന്നും തെക്കിനോടു തടയരുത് എന്നും ഞാന്‍ ആജ്ഞാപിക്കും. ദൂരത്തു നിന്ന് എന്റെ പുത്രന്മാരെയും ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നു പുത്രി മാരെയും കൊണ്ടുവരുവിന്‍.
എന്റെ മഹത്വത്തിനായി ഞാന്‍ സൃഷ്ടിച്ചു രൂപംകൊടുത്തവരും എന്റെ നാമത്തില്‍ വിളിക്കപ്പെടുന്നവരുമായ എല്ലാവരെയും കൊണ്ടുവരുവിന്‍.
ഏശയ്യാ 56 : 8
ഇസ്രായേലില്‍നിന്ന് പുറംതള്ളപ്പെട്ടവരെ തിരികെ കൊണ്ടുവരുന്ന ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: ഇതുവരെ ശേഖരിച്ചതു കൂടാതെ ബാക്കിയുള്ളവരെയും ഞാന്‍ ശേഖരിക്കും.
മിക്കാ / Micah പ്രവാചകൻ വഴി ദൈവം പറഞ്ഞത് (യേശുവിനെ കുറിച്ചുള്ള പ്രവചനത്തിലും)
മിക്കാ 2 : 12 - "യാക്കോബേ, ഞാന്‍ നിങ്ങളെ എല്ലാവരെയും ഒരുമിച്ചുകൂട്ടും. ഇസ്രായേലില്‍ അവശേഷിച്ച എല്ലാവരെയും ഞാന്‍ ശേഖരിക്കും. ആലയില്‍ ആട്ടിന്‍പറ്റം എന്നപോലെയും മേച്ചില്‍സ്ഥലത്തു കാലിക്കൂട്ടം എന്നപോലെയും അവരെ ഞാന്‍ ഒരുമിച്ചുകൂട്ടും. ശബ്ദമുഖരിതമായ സമൂഹമായിരിക്കും അത്."
മിക്കാ 5 : 2-4 (യേശുവിനെ കുറിച്ചുള്ള പ്രവചനത്തിലും ഇസ്രായേൽ)
"ബേത്ലെഹെം-എഫ്രാത്താ, യൂദാഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി നിന്നില്‍നിന്നു പുറപ്പെടും; അവന് പണ്ടേ, യുഗങ്ങള്‍ക്കുമുന്‍പേ, ഉള്ളവനാണ്.
അതിനാല്‍, ഈറ്റുനോവെടുത്തവള്‍ പ്രസവിക്കുന്നതുവരെ അവന് അവരെ പരിത്യജിക്കും. പിന്നീട്, അവന്റെ സഹോദരരില്‍ അവശേഷിക്കുന്നവര്‍ ഇസ്രായേല്‍ ജനത്തിലേക്കു മടങ്ങിവരും.
യെഹോവയുടെ ശക്തിയോടെ തന്റെ ദൈവമായ യെഹോവയുടെ മഹത്വത്തോടെ, അവന് വന്ന് തന്റെ ആടുകളെ മേയ്ക്കും. ഭൂമിയുടെ അതിര്‍ത്തിയോളം അവന് പ്രതാപവാനാകയാല്‍ അവര്‍ സുരക്ഷിതരായി വസിക്കും."
ആമോസ് /Amos പ്രവാചകൻ വഴി ദൈവം പറഞ്ഞത്:
ആമോസ് 9 : 9
ജനതകള്‍ക്കിടയില്‍ ഇസ്രായേല്‍ ഭവനത്തെ ഞാന്‍ അടിച്ചു ചിതറിക്കും. അരിപ്പകൊണ്ടെന്നപോലെ അവരെ ഞാന്‍ അരിക്കും. ഒരു മണല്‍ത്തരിപോലും താഴെ വീഴുകയില്ല.
ആമോസ് 9 : 14-15
എന്റെ ജനമായ ഇസ്രായേലിന്റെ ഐശ്യര്യം ഞാന്‍ പുനഃസ്ഥാപിക്കും. തകര്‍ന്ന നഗരങ്ങള്‍ പുനരുദ്ധരിച്ച് അവര്‍ അതില്‍ വസിക്കും. മുന്തിരിത്തോപ്പുകള്‍ നട്ടുപിടിപ്പിച്ച്, അവര്‍ വീഞ്ഞു കുടിക്കും. അവര്‍ തോട്ടങ്ങളുണ്ടാക്കി, ഫലം ആസ്വദിക്കും.
അവര്‍ക്കു നല്കിയ ദേശത്ത് ഞാന്‍ അവരെ നട്ടുവളര്‍ത്തും; ആരും അവരെ പിഴുതെറിയുകയില്ല - ദൈവമായ യെഹോവയാണ് അരുളിച്ചെയ്യുന്നത്.
സഖറിയാ / Zechariah പ്രവാചകൻ വഴി ദൈവം പറഞ്ഞത്:
സഖറിയാ 10 : 6-10
ഞാന്‍ യൂദാഭവനത്തെ ബലപ്പെടുത്തുകയും ജോസഫിന്റെ ഭവനത്തെ രക്ഷിക്കുകയും ചെയ്യും. അവരുടെമേല്‍ അലിവുതോന്നി ഞാന്‍ അവരെ തിരിച്ചുകൊണ്ടുവരും. ഞാന്‍ ഒരിക്കലും തിരസ്കരിച്ചിട്ടില്ലാത്തവരെപ്പോലെ ആയിരിക്കും അവര്‍. ഞാന്‍ അവരുടെ ദൈവമായ കര്‍ത്താവാണ്. ഞാന്‍ അവര്‍ക്ക് ഉത്തരമരുളും.
എഫ്രായിം വീരയോദ്ധാവിനെപ്പോലെയാകും. വീഞ്ഞുകൊണ്ടെന്നപോലെ അവരുടെ ഹൃദയം ആനന്ദിക്കും. അവരുടെ മക്കള്‍ അതുകണ്ടു സന്തോഷിക്കും. അവരുടെ ഹൃദയം കര്‍ത്താവില്‍ ആഹ്ളാദിച്ചുല്ലസിക്കും.
ഞാന്‍ അവരെ അടയാളം നല്കി ഒരുമിച്ചുകൂട്ടും. ഞാന്‍ അവരെ വീണ്ടെടുത്തിരിക്കുന്നു. അവര്‍ പണ്ടത്തെപ്പോലെ അസംഖ്യമാകും.
ഞാന്‍ അവരെ ജനതകളുടെ ഇടയില്‍ ചിതറിച്ചെങ്കിലും വിദൂരദേശങ്ങളില്‍ അവര്‍ എന്നെ അനുസ്മരിക്കും. അവര്‍ മക്കളോടുകൂടെ ജീവിക്കുകയും തിരിച്ചു വരുകയും ചെയ്യും.
ഞാന്‍ അവരെ ഈജിപ്തില്‍നിന്നു തിരിച്ചുകൊണ്ടുവരും; അസ്സീറിയായില്‍നിന്നു ഞാന്‍ അവരെ ഒരുമിച്ചു കൂട്ടും; ഞാന്‍ അവരെ ഗിലയാദിലേക്കും ലബനോനിലേക്കും കൊണ്ടുവരും; അവിടെ ഇടമില്ലാതെയാകും.
സെഫാനിയാ / Zephaniah പ്രവാചകൻ വഴി ദൈവം പറഞ്ഞത്:
സെഫാനിയാ 3 : 16-20
ഇസ്രായേലിന്റെ രാജാവായ യഹോവ നിങ്ങളുടെ മധ്യേയുണ്ട്; നിങ്ങള്‍ ഇനിമേല്‍ അനര്‍ഥം ഭയപ്പെടേണ്ടതില്ല. അന്ന് ജറുസലെമിനോടു പറയും: സീയോനേ, ഭയപ്പെടേണ്ടാ, നിന്റെ കരങ്ങള്‍ ദുര്‍ബലമാകാതിരിക്കട്ടെ.
നിന്റെ മര്‍ദകരെയെല്ലാം അന്നു ഞാന്‍ ശിക്ഷിക്കും. മുടന്തരെ ഞാന്‍ രക്ഷിക്കും; പുറന്തള്ളപ്പെട്ടവരെ ഞാന്‍ ഒരുമിച്ചുകൂട്ടും. അവരുടെ ലജ്ജയെ ഞാന്‍ സ്തുതിയും ഭൂമി മുഴുവന്‍ വ്യാപിച്ച കീര്‍ത്തിയും ആക്കും.
അന്ന്, നിങ്ങളെ ഒരുമിച്ചു കൂട്ടുന്ന അന്ന്, ഞാന്‍ നിങ്ങളെ സ്വദേശത്തേക്കു കൊണ്ടുവരും. നിങ്ങള്‍ കാണ്കേ നിങ്ങളുടെ സുസ്ഥിതി ഞാന്‍ പുനഃസ്ഥാപിക്കുമ്പോള്‍ നിങ്ങളെ എല്ലാ ജനതകളുടെയും ഇടയില്‍ ഞാന്‍ പ്രഖ്യാതരും പ്രകീര്‍ത്തിതരും ആക്കും - യഹോവ അരുളിച്ചെയ്യുന്നു.
ആരാണ് എഫ്രയീം ഇപ്പോൾ ?
ക്രിസ്തുവിൽ വിശ്വസിക്കുന്ന മിക്കവരും 10 ഗോത്രത്തിൽ നിന്ന് ചിതറിപ്പോയവർ ആണ്.
ദൈവം അവരെ ക്രിസ്തുവിലൂടെ കണ്ടു പിടിക്കുന്നു എല്ലാ ദിവസവും.
നിങ്ങൾ യേശു ക്രിസ്തുവിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ നിങ്ങളും ചിതറിപ്പോയ ആടുകളിൽ ഒന്നാണ്.
ജറെമിയാ 31 മുഴുവൻ (click)
ജറെമിയാ 31 : 1-40
യഹോവ അരുളിച്ചെയ്യുന്നു: അന്ന് ഞാന്‍ എല്ലാ ഇസ്രായേല്‍ ഭവനങ്ങളുടെയും ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും.
യഹോവ അരുളിച്ചെയ്യുന്നു: വാളിനെ അതിജീവിച്ച ജനം മരുഭൂമിയില്‍ കൃപ കണ്ടെത്തി. ഇസ്രായേല്‍ വിശ്രമം കണ്ടെത്താന്‍ പോവുകയാണ്.
വിദൂരത്തില്‍ നിന്നു യഹോവ അവനു പ്രത്യക്ഷനായി അരുളിച്ചെയ്തു: എനിക്കു നിന്നോടുള്ള സ്നേഹം അനന്തമാണ്; നിന്നോടുള്ള വിശ്വസ്തത അചഞ്ചലവും.
കന്യകയായ ഇസ്രായേലേ, നിന്നെ ഞാന്‍ വീണ്ടും പണിതുയര്‍ത്തും; നീ വീണ്ടും തപ്പുകള്‍ എടുത്തു നര്‍ത്തകരുടെ നിരയിലേക്കു നീങ്ങും.
സമരിയാപര്‍വതങ്ങളില്‍ നീ വീണ്ടും മുന്തിരിത്തോട്ടങ്ങള്‍ നട്ടുപിടിപ്പിക്കും. കൃഷിക്കാര്‍ കൃഷി ചെയ്തു ഫലം അനുഭവിക്കും.
എഴുന്നേല്ക്കുക, സീയോനിലേക്ക്, നമ്മുടെ ദൈവമായ യഹോവയുടെ അടുക്കലേക്ക്, നമുക്കു പോകാം എന്ന് എഫ്രായിം മലമ്പ്രദേശങ്ങളില്‍നിന്നു കാവല്ക്കാര് വിളിച്ചുപറയുന്ന ദിവസം വരും.
യഹോവ അരുളിച്ചെയ്യുന്നു: യാക്കോബിനെ പ്രതി സന്തോഷിച്ചാനന്ദിക്കുവിന്‍. ജനതകളുടെ തലവനെക്കുറിച്ച് ആഹ്ളാദാരവം മുഴക്കുവിന്‍. കര്‍ത്താവ് തന്റെ ജനത്തെ, ഇസ്രായേലില്‍ അവശേഷിച്ചവരെ, രക്ഷിച്ചിരിക്കുന്നു എന്ന് സ്തുതിപാടുവിന്‍.
ഞാന്‍ അവരെ ഉത്തരദേശത്തുനിന്നുകൊണ്ടുവരും; ഭൂമിയുടെ അതിര്‍ത്തികളില്‍നിന്ന് ഒരുമിച്ചുകൂട്ടും. അന്ധരും മുടന്തരും ഗര്‍ഭിണികളും ഈറ്റുനോവു തുടങ്ങിയവരും ഉള്‍പ്പെട്ട ഒരു വലിയ കൂട്ടം ആയിരിക്കും അവര്‍.
കണ്ണീരോടെയാണ് അവര്‍ വരുന്നത്; എന്നാല്‍ ഞാനവരെ ആശ്വസിപ്പിച്ചു നയിക്കും. ഞാന്‍ അവരെ നീരൊഴുക്കുകളിലേക്കു നയിക്കും. അവരുടെ വഴി സുഗമമായിരിക്കും; അവര്‍ക്കു കാലിടറുകയില്ല. എന്തെന്നാല്‍, ഞാന്‍ ഇസ്രായേലിനു പിതാവാണ്; എഫ്രായിം എന്റെ ആദ്യജാതനും.
ജനതകളേ, യഹോവയുടെ വചനം കേള്‍ക്കുവിന്‍, വിദൂര ദ്വീപുകളില്‍ അതു പ്രഘോഷിക്കുവിന്‍; ഇസ്രായേലിനെ ചിതറിച്ചവന്‍ അവരെ ഒരുമിച്ചുകൂട്ടുകയും ഇടയന് ആട്ടിന്‍കൂട്ടത്തെയെന്നപോലെ പാലിക്കുകയും ചെയ്യും എന്നുപറയുവിന്‍.
യഹോവ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു; ബലിഷ്ഠകരങ്ങളില്‍നിന്ന് അവനെ രക്ഷിച്ചിരിക്കുന്നു.
ആഹ്ളാദാരവത്തോടെ അവര്‍ സീയോന്‍മലയിലേക്കു വരും. യഹോവയുടെ വിശിഷ്ടദാനങ്ങളായ ധാന്യം, വീഞ്ഞ്, എണ്ണ, ആടുമാടുകള്‍ എന്നിവയാല്‍ അവര്‍ സന്തുഷ്ടരാകും. അവര്‍ ജലസമൃദ്ധമായ തോട്ടംപോലെയാകും. അവര്‍ ഇനി ഒരിക്കലും ദുഃഖിക്കുകയില്ല.
അപ്പോള്‍ കന്യകമാര്‍ നൃത്തംചെയ്ത് ആനന്ദിക്കും; യുവാക്കളും വൃദ്ധരും സന്തോഷചിത്തരാകും. ഞാന്‍ അവരുടെ വിലാപം ആഹ്ളാദമാക്കി മാറ്റും; അവരെ ദുഃഖമകറ്റി സന്തോഷിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും.
ഞാന്‍ പുരോഹിതന്മാരെ സമൃദ്ധികൊണ്ടു സന്തുഷ്ടരാക്കും; എന്റെ അനുഗ്രഹങ്ങള്‍കൊണ്ട് എന്റെ ജനം സംതൃപ്തരാകും - യഹോവ അരുളിച്ചെയ്യുന്നു.
യഹോവ അരുളിച്ചെയ്യുന്നു: ഇതാ റാമായില്‍നിന്ന് ഒരു സ്വരം! വിലാപത്തിന്റെയും ഹൃദയം തകര്‍ന്ന രോദനത്തിന്റെയും സ്വരം! റാഹേല്‍ തന്റെ മക്കളെച്ചൊല്ലി വിലപിക്കുന്നു. അവളുടെ മക്കളില്‍ ആരും അവശേഷിക്കാത്തതിനാല്‍ അവള്‍ക്ക് ആശ്വാസംകൊള്ളാന്‍ കഴിയുന്നില്ല.
യഹോവ അരുളിച്ചെയ്യുന്നു: കരച്ചില് നിര്‍ത്തി കണ്ണീര് തുടയ്ക്കൂ. നിന്റെ യാതനകള്‍ക്കു പ്രതിഫലം ലഭിക്കും; ശത്രുക്കളുടെ ദേശത്തുനിന്ന് അവര്‍ തിരികെ വരും - കര്‍ത്താവ് അരുളിച്ചെയ്യുന്നു. നിന്റെ ഭാവി പ്രത്യാശാഭരിതമാണ്.
നിന്റെ മക്കള്‍ സ്വദേശത്തേക്കു തിരിച്ചുവരും - യഹോവ അരുളിച്ചെയ്യുന്നു.
എഫ്രായിം ഇപ്രകാരം വിലപിക്കുന്നതു ഞാന്‍ കേട്ടു: അങ്ങ് എന്നെ ശിക്ഷിച്ചു; നുകം വയ്ക്കാത്ത കാളക്കുട്ടിക്കെന്നപോലെ അവിടുന്ന് എനിക്ക് ശിക്ഷണം നല്കി. എന്നെതിരികെ കൊണ്ടുവരണമേ; മടങ്ങിവരാന്‍ എന്നെ ശക്തനാക്കണമേ; അവിടുന്നാണല്ലോ എന്റെ ദൈവമായ യഹോവ.
എനിക്കു വഴിതെറ്റിപ്പോയി; ഇപ്പോള്‍ ഞാന്‍ അനുതപിക്കുന്നു. തെറ്റു മനസ്സിലാക്കിയപ്പോള്‍ ഞാന്‍ മാറത്തടിച്ചു കരഞ്ഞു. ഞാന്‍ ലജ്ജിച്ചു തലതാഴ്ത്തി; യൗവനത്തിലെ അവമാനഭാരം ഞാന്‍ ഇപ്പോഴും വഹിക്കുന്നു.
എഫ്രായിം എന്റെ വത്സലപുത്രനല്ലേ; എന്റെ ഓമനക്കുട്ടന്, അവനു വിരോധമായി പെരുമാറുമ്പോഴെല്ലാം അവന്റെ സ്മരണ എന്നിലുദിക്കുന്നു. എന്റെ ഹൃദയം അവനുവേണ്ടി തുടിക്കുന്നു; എനിക്ക് അവനോടു നിസ്സീമമായ കരുണ തോന്നുന്നു - യഹോവ അരുളിച്ചെയ്യുന്നു.
കൈച്ചൂണ്ടികളും വഴികാട്ടികളും സ്ഥാപിച്ച് നീ കടന്നുപോയ വഴി നന്നായി മനസ്സിലുറപ്പിക്കുക. ഇസ്രായേല്‍കന്യകേ, മടങ്ങിവരുക; നിന്റെ ഈ നഗരങ്ങളിലേക്ക് ഓടിയെത്തുക.
അവിശ്വസ്തയായ മകളേ, നീ എത്രനാള്‍ അലഞ്ഞുതിരിയും; യഹോവ ഭൂമിയില്‍ ഒരു പുതിയ സൃഷ്ടി നടത്തിയിരിക്കുന്നു. സ്ത്രീ പുരുഷനെ പരിപാലിക്കുന്നു.
ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു: യൂദാദേശത്തും അതിലെ പട്ടണങ്ങളിലുമുള്ളവര്‍ക്ക് വീണ്ടും ഞാന്‍ ഐശ്വര്യം വരുത്തുമ്പോള്‍ നീതിയുടെ പാളയമേ, വിശുദ്ധ പര്‍വതമേ, യഹോവ നിന്നെ അനുഗ്രഹിക്കട്ടെ എന്ന് അവര്‍ പറയും.
യൂദായിലും അതിലെ നഗരങ്ങളിലും കര്‍ഷകരും ഇടയന്മാരും ഒരുമിച്ചു വസിക്കും.
ക്ഷീണിതരെ ഞാന്‍ ശക്തിപ്പെടുത്തും; ദുഃഖിതരെ ഞാന്‍ ആശ്വസിപ്പിക്കും.
അപ്പോള്‍ ഉന്മേഷവാനായി ഞാന്‍ ഉണര്‍ന്നു; എന്റെ ഉറക്കം സുഖകരമായിരുന്നു.
ഞാന്‍ ഇസ്രായേല്‍ഭവനത്തിലുംയൂദാഭവനത്തിലും മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും സന്താനപുഷ്ടിയുണ്ടാക്കുന്ന കാലം വരുന്നു - യഹോവ അരുളിച്ചെയ്യുന്നു.
ഞാന്‍ അവരെ പിഴുതെറിയാനും ഇടിച്ചുതകര്‍ക്കാനും നശിപ്പിക്കാനും തകിടം മറിക്കാനും ശ്രദ്ധിച്ചതുപോലെ അവരെ പണിതുയര്‍ത്താനും നട്ടുവളര്‍ത്താനും ശ്രദ്ധിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
പിതാക്കന്മാര് പച്ചമുന്തിരിങ്ങതിന്നു മക്കളുടെ പല്ലു പുളിച്ചു എന്ന് ആ നാളുകളില്‍ അവര്‍ പറയുകയില്ല.
ഓരോരുത്തനും അവനവന്റെ അകൃത്യം നിമിത്തമാണ് മരിക്കുക. പച്ചമുന്തിരിങ്ങതിന്നുന്നവന്റെ പല്ലേ പുളിക്കൂ.
യഹോവ അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ഗോത്രത്തോടും യൂദാഗോത്രത്തോടും ഞാന്‍ ഒരു പുതിയ ഉടമ്പടി ചെയ്യുന്ന ദിവസം ഇതാ, വരുന്നു.
ഞാന്‍ അവരെ കൈയ്ക്കുപിടിച്ച് ഈജിപ്തില്‍നിന്നു കൊണ്ടുവന്ന നാളില്‍ അവരുടെ പിതാക്കന്മാരോടു ചെയ്ത ഉടമ്പടിപോലെ ആയിരിക്കുകയില്ല അത്. ഞാന്‍ അവരുടെ കര്‍ത്താവായിരുന്നിട്ടും എന്റെ ഉടമ്പടി അവര്‍ ലംഘിച്ചു.
യഹോവ അരുളിച്ചെയ്യുന്നു: ആദിവസം വരുമ്പോള്‍ ഞാന്‍ ഇസ്രായേലുമായി ചെയ്യുന്ന ഉടമ്പടി ഇതായിരിക്കും: ഞാന്‍ എന്റെ നിയമം അവരുടെ ഉള്ളില്‍ നിക്ഷേപിക്കും; അവരുടെ ഹൃദയത്തില്‍ എഴുതും. ഞാന്‍ അവരുടെദൈവവും അവര്‍ എന്റെ ജനവും ആയിരിക്കും.
യഹോവയെ അറിയുക എന്ന് ഇനി ആരും സഹോദരനെയോ അയല്‍ക്കാരനെയോ പഠിപ്പിക്കേണ്ടിവരുകയില്ല. അവര്‍ വലിപ്പച്ചെറുപ്പമെന്നിയേ എല്ലാവരും എന്നെ അറിയും എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു. അവരുടെ അകൃത്യത്തിനു ഞാന്‍ മാപ്പു നല്‍കും; അവരുടെ പാപം മനസ്സില്‍ വയ്ക്കുകയില്ല.
പകല്‍ പ്രകാശിക്കാന്‍ സൂര്യനെയും രാത്രിയില്‍ പ്രകാശിക്കാന്‍ ചന്ദ്രതാരങ്ങളെയും നല്കുന്ന, കടലിനെ ഇളക്കി അലകളെ അലറിക്കുന്ന, സൈന്യങ്ങളുടെ യഹോവ എന്ന നാമം ധരിക്കുന്ന, യഹോവ അരുളിച്ചെയ്യുന്നു:
ഈ നിശ്ചിത സംവിധാനത്തിന് എന്റെ മുന്പില് ഇളക്കം വന്നാല്‍ മാത്രമേ ഇസ്രായേല്‍ സന്തതി ഒരു ജനതയെന്ന നിലയില്‍ എന്റെ മുന്പില് നിന്ന് എന്നേക്കുമായി മാഞ്ഞുപോവുകയുള്ളു - യഹോവ അരുളിച്ചെയ്യുന്നു.
മുകളില്‍ ആകാശത്തിന്റെ അളവെടുക്കാനും താഴെ ഭൂമിയുടെ അടിസ്ഥാനം കണ്ടുപിടിക്കാനും കഴിയുമോ? എങ്കില്‍ മാത്രമേ ഇസ്രായേല്‍ സന്തതികളെ അവരുടെ പ്രവൃത്തികള്‍ നിമിത്തം ഞാന്‍ തള്ളിക്കളയുകയുള്ളു - യഹോവ അരുളിച്ചെയ്യുന്നു.
ഹനാനേല്‍ഗോപുരം മുതല്‍ കോണ്‍കവാടം വരെ വീണ്ടും കര്‍ത്താവിനു നഗരം പണിയുന്ന കാലം വരും എന്നു യഹോവ അരുളിച്ചെയ്യുന്നു.
നഗരത്തിന്റെ അതിര്‍ത്തി ഗാരേബുകുന്നുവരെ നേരേ ചെന്ന് ഗോവാഹിലേക്കു തിരിയും.
മൃതശരീരങ്ങളുടെയും ചാരത്തിന്റെയും താഴ്വരയും കെദ്രോണ്‍ അരുവിവരെയുള്ള വയലുകളും കിഴക്ക് അശ്വകവാടത്തിന്റെ മൂല വരെയുള്ള സ്ഥലവും കര്‍ത്താവിനു പ്രതിഷ്ഠിക്കപ്പെടും; ഇനി ഒരിക്കലും അത് നശിപ്പിക്കപ്പെടുകയില്ല.
എസെക്കിയേല്‍ 37 മുഴുവൻ (click)
എസെക്കിയേല്‍ 37 : 1-27
യഹോവയുടെ കരം എന്റെ മേല്‍ വന്നു. അവിടുന്നു തന്റെ ആത്മാവിനാല്‍ എന്നെ നയിച്ച് അസ്ഥികള്‍നിറഞ്ഞഒരു താഴ്വരയില് കൊണ്ടുവന്നു നിര്‍ത്തി.
അവിടുന്ന് എന്നെ അവയുടെ ചുറ്റും നടത്തി. അവ വളരെയേറെയുണ്ടായിരുന്നു. അവ ഉണങ്ങി വരണ്ടിരുന്നു.
അവിടുന്ന് എന്നോട് ചോദിച്ചു: മനുഷ്യപുത്രാ, ഈ അസ്ഥികള്‍ക്ക് ജീവിക്കാനാവുമോ? ഞാന്‍ പറഞ്ഞു: ദൈവമായ യഹോവ, അങ്ങേക്കറിയാമല്ലോ.
അവിടുന്ന് എന്നോട് അരുളിച്ചെയ്തു: ഈ അസ്ഥികളോട് നീ പ്രവചിക്കുക, വരണ്ട അസ്ഥികളേ, യഹോവയുടെ വചനം ശ്രവിക്കുവിന്‍ എന്ന് അവയോടു പറയുക.
ദൈവമായ യഹോവ ഈ അസ്ഥികളോട് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിങ്ങളില്‍ പ്രാണന് നിവേശിപ്പിക്കും; നിങ്ങള്‍ ജീവിക്കും.
ഞാന്‍ നിങ്ങളുടെമേല്‍ ഞരമ്പുകള്‍ വച്ചുപിടിപ്പിക്കുകയും മാംസം വളര്‍ത്തുകയും ചര്‍മംപൊതിയുകയും നിങ്ങളില്‍ പ്രാണന് നിവേശിപ്പിക്കുകയും ചെയ്യും; നിങ്ങള്‍ ജീവന്‍പ്രാപിക്കും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും.
എന്നോടു കല്പിച്ചതുപോലെ ഞാന്‍ പ്രവചിച്ചു. ഞാന്‍ പ്രവചിച്ചപ്പോള്‍ ഒരു ശബ്ദം ഉണ്ടായി- ഒരു കിരുകിരാ ശബ്ദം. വേര്‍പെട്ടുപോയ അസ്ഥികള്‍ തമ്മില്‍ചേര്‍ന്നു.
ഞാന്‍ നോക്കിയപ്പോള്‍ ഞരമ്പും മാംസവും അവയുടെമേല്‍ വന്നിരുന്നു; ചര്‍മം അവയെ പൊതിഞ്ഞിരുന്നു; എന്നാല്‍ അവയ്ക്ക് പ്രാണന് ഉണ്ടായിരുന്നില്ല. അവിടുന്ന് എന്നോട് അരുളിച്ചെയ്തു:
മനുഷ്യപുത്രാ, ജീവശ്വാസത്തോടു പ്രവചിക്കുക. മനുഷ്യപുത്രാ, ജീവശ്വാസത്തോടു പറയുക; ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജീവ ശ്വാസമേ, നീ നാലു വായുക്കളില്‍നിന്നു വന്ന് ഈ നിഹിതന്മാരുടെമേല് വീശുക. അവര്‍ക്കു ജീവനുണ്ടാകട്ടെ.
അവിടുന്നു കല്പിച്ചതുപോലെ ഞാന്‍ പ്രവചിച്ചു. അപ്പോള്‍ ജീവശ്വാസം അവരില്‍ പ്രവേശിച്ചു. അവര്‍ ജീവന് പ്രാപിച്ചു. വളരെ വലിയ ഒരു സൈന്യംപോലെ അവര്‍ എഴുന്നേറ്റുനിന്നു.
അവിടുന്ന് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ഈ അസ്ഥികള്‍ ഇസ്രായേല്‍ഭവനം മുഴുവനുമാണ്. ഞങ്ങളുടെ അസ്ഥികള്‍ വരണ്ടിരിക്കുന്നു; പ്രതീക്ഷ നശിച്ചിരിക്കുന്നു. ഞങ്ങള്‍ തീര്‍ത്തും പരിത്യക്തരായിരിക്കുന്നു എന്ന് അവര്‍ പറയുന്നു.
ആകയാല്‍ അവരോട് പ്രവചിക്കുക. ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: എന്റെ ജനമേ, ഞാന്‍ കല്ലറകള്‍തുറന്ന് നിങ്ങളെ ഉയര്‍ത്തും, ഇസ്രായേല്‍ദേശത്തേക്ക് ഞാന്‍ നിങ്ങളെ തിരികെകൊണ്ടുവരും.
എന്റെ ജനമേ, കല്ലറകള്‍തുറന്നു നിങ്ങളെ ഞാന്‍ ഉയര്‍ത്തുമ്പോള്‍ ഞാനാണ് യഹോവ എന്ന് നിങ്ങള്‍ അറിയും.
എന്റെ ആത്മാവിനെ ഞാന്‍ നിങ്ങളില്‍ നിവേശിപ്പിക്കും. നിങ്ങള്‍ ജീവിക്കും. ഞാന്‍ നിങ്ങളെ നിങ്ങളുടെ സ്വന്തംദേശത്ത് വസിപ്പിക്കും. കര്‍ത്താവായ ഞാനാണ് ഇതു പറഞ്ഞതെന്നും പ്രവര്‍ത്തിച്ചതെന്നും അപ്പോള്‍ നിങ്ങള്‍ അറിയും. യഹോവ അരുളിച്ചെയ്യുന്നു.
യഹോവ എന്നോട് അരുളിച്ചെയ്തു:
മനുഷ്യപുത്രാ, ഒരു വടിയെടുത്ത് അതില്‍ യൂദായ്ക്കും അവനോടു ബന്ധപ്പെട്ട ഇസ്രായേല്‍ സന്തതികള്‍ക്കും എന്ന് എഴുതുക;
വേറൊരു വടിയെടുത്ത് അതില്‍ എഫ്രായിമിന്റെ വടിയായ ജോസഫിനും അവനോടു ബന്ധപ്പെട്ട ഇസ്രായേല്‍ ഭവനം മുഴുവനും എന്ന് എഴുതുക. ഒന്നായിത്തീരത്തക്കവിധം അവനിന്റെ കൈയില്‍ ചേര്‍ത്തു പിടിക്കുക.
ഇതുകൊണ്ടു നീ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഞങ്ങള്‍ക്കു കാണിച്ചുതരില്ലേ, എന്നു ജനം നിന്നോടു ചോദിക്കും.
അപ്പോള്‍ അവരോടു പറയുക, ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: ജോസഫിന്റെയും അവനോടു ബന്ധപ്പെട്ട ഇസ്രായേല്‍ ഗോത്രങ്ങളുടെയും വടി - എഫ്രായിമിന്റെ കൈയിലുള്ളതുതന്നെ - ഞാന്‍ എടുക്കാന്‍ പോകുന്നു; അതെടുത്ത് യൂദായുടെ വടിയോടുചേര്‍ത്ത് ഒറ്റ വടിപോലെ പിടിക്കും; അവ എന്റെ കൈയില്‍ ഒന്നായിത്തീരുകയും ചെയ്യും.
നീ എഴുതിയ ആ വടികള്‍ അവര്‍ കാണ്‍കെ പിടിച്ചുകൊണ്ട് അവരോടു പറയുക,
ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: ഇതാ, ചിതറിപ്പോയിരിക്കുന്ന ജനതകളുടെയിടയില്‍ നിന്ന് ഇസ്രായേല്‍ജനത്തെ ഞാന്‍ കൊണ്ടുവരും; എല്ലാ ദിക്കുകളിലുംനിന്ന് ഞാന്‍ അവരെ ഒന്നിച്ചുകൂട്ടി സ്വദേശത്തേക്കു കൊണ്ടുവരും.
സ്വദേശത്ത് ഇസ്രായേലിന്റെ മലകളില്‍ ഞാന്‍ അവരെ ഒരൊറ്റ ജനതയാക്കും. ഒരു രാജാവ് അവരുടെമേല്‍ ഭരണം നടത്തും. ഇനിയൊരിക്കലും അവര്‍ രണ്ടു ജനതകളായിരിക്കുകയില്ല; രണ്ടു രാജ്യങ്ങളായി ഭിന്നിച്ചു നില്ക്കുകയുമില്ല.
തങ്ങളുടെ വിഗ്രഹങ്ങളാലോ മ്ലേച്ഛപ്രവൃത്തികളാലോ മറ്റേതെങ്കിലും അപരാധങ്ങളാലോ അവര്‍ മേലില്‍ തങ്ങളെത്തന്നെ മലിനപ്പെടുത്തുകയില്ല. അവര്‍ പാപംചെയ്ത എല്ലാ വസതികളിലും നിന്ന് അവരെ ഞാന്‍ രക്ഷിച്ച് നിര്‍മലരാക്കും. അങ്ങനെ അവര്‍ എന്റെ ജനവും ഞാന്‍ അവരുടെ ദൈവവും ആയിരിക്കും.
എന്റെ ദാസനായ ദാവീദ് അവര്‍ക്ക് രാജാവായിരിക്കും. അവര്‍ക്കെല്ലാംകൂടി ഒരിടയനേ ഉണ്ടായിരിക്കുകയുള്ളു. അവര്‍ എന്റെ നിയമങ്ങള്‍ അനുസരിക്കുകയും കല്പനകള് ശ്രദ്ധാപൂര്‍വം പാലിക്കുകയും ചെയ്യും.
ഞാന്‍ എന്റെ ദാസനായ യാക്കോബിനു കൊടുത്തതും നിങ്ങളുടെ പിതാക്കന്മാര് അധിവസിച്ചതുമായ ദേശത്ത് അവര്‍ വസിക്കും. അവരും അവരുടെ സന്തതിപരമ്പരയും ആ ദേശത്ത് നിത്യമായി വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവരുടെ രാജാവായിരിക്കും.
സമാധാനത്തിന്റെ ഒരു ഉടമ്പടി അവരുമായി ഞാന്‍ ഉണ്ടാക്കും. അതു നിത്യമായ ഉടമ്പടിയായിരിക്കും. അവരെ ഞാന്‍ അനുഗ്രഹിക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അവരുടെ മധ്യേ എന്റെ ആലയം ഞാന്‍ എന്നേക്കുമായി സ്ഥാപിക്കും.
എന്റെ വാസസ്ഥലം അവരുടെ മധ്യേ ആയിരിക്കും; ഞാന്‍ അവരുടെ ദൈവവും അവര്‍ എന്റെ ജനവുമായിരിക്കും. എന്റെ ആലയം അവരുടെ മധ്യേ നിത്യമായി സ്ഥിതി ചെയ്യുമ്പോള്‍ ഇസ്രായേലിനെ വിശുദ്ധീകരിക്കുന്ന യഹോവ ഞാനാണ് എന്ന് ജനതകള്‍ അറിയും.